HOME
DETAILS
MAL
ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന് മന്ത്രി ജി.ആര്. അനില്‍
backup
January 08 2023 | 08:01 AM
തിരുവനന്തപുരം: ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ജി.ആര്. അനില്‍.
ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഷവര്‍മ അടക്കമുള്ള ഉല്പന്നങ്ങള് നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."