HOME
DETAILS

സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റം ജോലിയും കാര്യക്ഷമതയും മാനദണ്ഡം

  
backup
March 17, 2022 | 6:16 AM

%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5


സ്വന്തം ലേഖകൻ
തിരുവനന്തപുരം
സർക്കാർ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താൻ നിർണായക നടപടികളുമായി സർക്കാർ ഒരുങ്ങുന്നു. ഭരണപരിഷ്‌കാര കമ്മിഷൻ നൽകിയ ശുപാർശകൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകാരം നൽകി. സർക്കുലർ ഈ ആഴ്ച പുറത്തിറക്കും. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ അടിമുടി മാറ്റുകയാണ് ലക്ഷ്യം. ജോലിയും പ്രകടനവും കൃത്യമായി വിലയിരുത്താനാണ് തീരുമാനം. ഇനി മുതൽ സ്ഥാനക്കയറ്റം ജോലിയും കാര്യക്ഷമതയും വിലയിരുത്തി മാത്രമാകും നടപ്പിലാക്കുക.
ഫയൽ അകാരണമായി താമസിപ്പിക്കുക, ജനങ്ങളോടു മോശമായി പെരുമാറുക, ജോലിസമയത്ത് സീറ്റിലില്ലാതിരിക്കുക ഇവയെല്ലാം ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി. മേലുദ്യോഗസ്ഥരായിരിക്കും ഇക്കാര്യം പരിശോധിക്കുക. സർക്കാർ സർവിസിലുള്ള ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോൺ ഗസറ്റഡ് എന്നുതിരിച്ച് സ്‌കോറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. ഗസറ്റഡ് ഓഫിസർമാർക്ക് 13ഉം നോൺ ഗസറ്റഡ് ഓഫിസർമാർക്ക് ഒമ്പതുമായിരുന്നു നേരത്തെയുള്ള സ്‌കോർ. ഇപ്പോഴത് രണ്ടുകൂട്ടർക്കും 20 മാർക്കാക്കി. പെരുമാറ്റവും സർവിസ് റൂളിന്റെ ഭാഗമാക്കി മാറ്റിയതോടെ ഉദ്യോഗസ്ഥരുടെ പ്രകടനത്തിലും വലിയ മാറ്റം വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  2 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  2 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  2 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും

National
  •  2 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  2 days ago
No Image

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

Cricket
  •  2 days ago
No Image

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

oman
  •  2 days ago
No Image

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

International
  •  2 days ago
No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  2 days ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  2 days ago