HOME
DETAILS

ഇതിലും നല്ലത് കശ്മീരിന്റെ ഭാഗമാകുന്നത്; കേന്ദ്രത്തിന് തിരിച്ചടിയായി ലഡാക് നേതാക്കളുടെ പ്രതികരണം

  
backup
January 09 2023 | 02:01 AM

ladakh-leaders-say-being-part-of-kashmir-was-better

 

ശ്രീനഗർ: ജമ്മുകശ്മീരിനെ വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടിയായി ലഡാക്, ലേ, കാർഗിൽ മേഖലയിലെ നേതാക്കളുടെ പ്രതികരണങ്ങൾ. പ്രശ്‌നങ്ങൾ പരിഹരിക്കാനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതാധികാരസമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ലേ, ലഡാക്, കാർഗിൽ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രഖ്യാപിച്ചു.

പ്രത്യേക അവകാശങ്ങളും പൂർണ സംസ്ഥാനപദവിയും എന്നതുൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമിതിയുമായി സഹകരിക്കില്ലെന്ന് ലഡാക് ഡമോക്രാറ്റിക് അലയൻസും (എൽ.ഡി.എ) വ്യക്തമാക്കി. ഉന്നതാധികാരസമിതിയുമായി സഹകരിക്കില്ലെന്ന് ലേ അപെക്‌സ് ബോഡി(എൽ.എ.ബി), കാർഗിൽ ഡമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നിവർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 15ന് പ്രക്ഷോഭം നടത്താനും ഇവർ പദ്ധതിയിട്ടുണ്ട്. 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിലെ ജനങ്ങൾക്കിടയിലെ പ്രതിഷേധവും നീരസവും തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര ആഭ്യന്തരമസഹമന്ത്രി നിത്യാനന്ദ റായ് അധ്യക്ഷനായി ഉന്നതാധികാരസമിതി രൂപീകരിച്ചത്. ലഡാക് ലഫ്റ്റനന്റ് ഗവർണർ, ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ, ഡമോക്രാറ്റിക് അലയൻസിലെ ഒമ്പത് അംഗങ്ങൾ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

അതേസമയം, കേന്ദ്രത്തിനെതിരേ നിശിതവിമർശനമാണ് ബി.ജെ.പി നേതാവ് കൂടിയായ എൽ.ഡി.എ നേതാവും ലഡാക് ബുദ്ധിസ്റ്റ് അസോസിയേഷൻ സീനിയർ വൈസ്പ്രസിഡന്റുമായ ചെറിങ് ധോർജെ നടത്തിയത്. ഇതിനെക്കാൾ നല്ലത് ജമ്മുകശ്മീരിന്റെ ഭാഗമാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ നേരത്തെ ജമ്മുകശ്മീരിന്റെ ഭാഗമായപ്പോഴത്തെ അനുഭവമാണ് ഇതിനെക്കാൾ നല്ലതെന്ന് തോനുന്നു. ഉന്നതാധികാരസ മിതി ഉണ്ടാക്കി കേന്ദ്രസർക്കാർ സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ മുതിർന്ന ബി.ജെ.പി നേതാവായ ദോർജെ സംസ്ഥാനത്തെ അവസാന സർക്കാരിലെ മന്ത്രിയുമായിരുന്നു.

തങ്ങളുടെ അവകാശം അടിച്ചമർത്തുകയാണെന്നും പാകിസ്താൻ ഗിൽജിത് ബൽതിസ്താനോട് പെരുമാറുന്നത് പോലെ ഞങ്ങളോട് പെരുമാറാൻ കേന്ദ്രസർക്കാരിനെ അനുവദിക്കില്ലെന്ന് കാർഗിൽ ഡമോക്രാറ്റിക് അലയൻസ് നേതാവ് സജാദ് ഹുസൈനും പറഞ്ഞു. പ്രത്യേക അവകാശങ്ങൾക്കും സമ്പൂർ സംസ്ഥാനമെന്നപദവിക്കും വേണ്ടി ഒരുവർഷത്തിലേറെയായി ലേ, ലഡാക്ക്, കാർഗിൽ എന്നിവിടങ്ങളിലെ ജനങ്ങൾ സമരത്തിലാണ്.

Setback For Centre, Ladakh Leaders Say Being Part Of Kashmir Was Better



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago