യു.ഡി.എഫ് ഇന്ന് ഉപവാസ സമരം നടത്തും
തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്തംഗങ്ങളെയും മണ്ഡലം പ്രസിഡന്റിനെയും മര്‍ദിക്കുകയും കോണ്‍ഗ്രസ് ഓഫിസ് തല്ലിത്തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഉദയംപേരൂര്‍ നടക്കാവില്‍ ഇന്ന് യു.ഡി.എഫ് ഉപവാസ സമരം നടത്തും. രാവിലെ 11ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കള്ളക്കേസ് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാഴാഴ്ച രാത്രി പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ഉദയംപേരൂര്‍ പൊലിസ് സ്റ്റേഷനു മുന്പില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.
ഡി.സി.സി സെക്രട്ടറി രാജു പി നായര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് ബാബു ആന്റണി, ജയന് കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."