HOME
DETAILS

ഭക്ഷ്യവിഷബാധാ മരണം: ചുമത്തേണ്ടത് കൊലപാതകക്കുറ്റം

  
backup
January 09 2023 | 03:01 AM

7856465463-2


ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരള ടീം അംഗമായ അമ്പലപ്പുഴ കാക്കാഴം സ്വദേശി 10 വയസുകാരി ഫാത്തിമ നിദ ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പൂരിൽ മരിച്ചതിന്റെ ഞെട്ടലും വേദനയും മാറിത്തുടങ്ങും മുൻപ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരുമരണം കൂടി സംസ്ഥാനത്ത് സംഭവിച്ചു. അൽഫാം കഴിച്ചതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. 2022 മെയ് ഒന്നിന് ഷർവമ കഴിച്ച് കാസർക്കോട്ടെ പെരളത്തെ പ്ലസ് വൺ വിദ്യാർഥിനി ഇ.വി ദേവാനന്ദ മരിച്ചപ്പോൾ ഉടൻ നടപടി എന്ന പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി രംഗത്ത് വന്നെങ്കിലും ഒന്നും സംഭവിച്ചില്ല.


മലയാളിയുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യരുചി മുതലെടുത്ത് ജഗ്ഗ് ഫുഡുകളിൽ വൻതോതിൽ വിഷം കലർത്തുന്നതിനാലാണ് മനുഷ്യർ അത് ഭക്ഷിച്ച് മരിച്ചു കൊണ്ടിരിക്കുന്നത്. ഓൺലൈൻ ഭക്ഷണങ്ങൾ എങ്ങനെയാണ് പാകം ചെയ്യുന്നതെന്ന് അതുവാങ്ങി കഴിക്കുന്നവർ അറിയുന്നില്ല. ദേശീയപാതയുടെ ഇരുവശങ്ങളിലും വരിവരിയായാണ് ഫാസ്റ്റ് ഫുഡ് കടകൾ പെരുകിയിരിക്കുന്നത്. ഇവിടങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങളൊന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടുന്നില്ല. ഹോട്ടലുകളിലും റെസ്റ്ററൻ്റുകളിലും പരിശോധന നടക്കുമെങ്കിലും വലിയ ശിക്ഷാ നടപടികൾ ഉണ്ടാകാറില്ല. ചെറിയ പിഴത്തുകകളിൽ ഒതുങ്ങുകയാണ് പതിവ്. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരു വിവരങ്ങൾ മാധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തിയാൽ അത്തരം ഹോട്ടലുകളെങ്കിലും ഉപഭോക്താക്കൾക്ക് ഒഴിവാക്കാനാകും. പഴകിയതും കേടുവന്നതുമായ ഭക്ഷണങ്ങൾ പിടിച്ചെടുക്കുന്ന ഹോട്ടലുകൾ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിക്കുമെങ്കിലും വൈകാതെ അവയെല്ലാം തുറക്കപ്പെടുകയും പഴയപടി പഴകിയ ഭക്ഷണങ്ങളും വിഷം കലർന്ന ഭക്ഷണങ്ങൾ വിളമ്പുകയും ചെയ്യുന്നു.


സമയാസമയങ്ങളിൽ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഇന്നത്തെ കാലത്ത് കുറവാണ്. കൂലിത്തൊഴിലാളികൾ തൊട്ട് വിദ്യാർഥികളും ഉദ്യോഗസ്ഥരുമെല്ലാം പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നവരാണ് അധികവും. പ്രാതൽ മാത്രം കഴിച്ച് ജോലിക്കുവേണ്ടി വീട് വിട്ടിറങ്ങുന്നവരിലധികവും ആശ്രയിക്കുന്നത് ഹോട്ടൽ ഭക്ഷണത്തെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ വഴിയോരങ്ങളിലെ അതിവേഗ പാചകഭക്ഷ്യങ്ങളേയും ഹോട്ടലുകളേയും ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല. പുതുതലമുറയുടെ ഭക്ഷ്യം പല പേരുകളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഇറ്റാലിയൻ ഷവർമ, ചൈനീസ് തന്തൂരി, അറേബ്യൻ മന്തി തുടങ്ങി അന്നാടുമായി യാതൊരു ബന്ധവുമില്ലാത്ത മായം കലർന്ന ഭക്ഷണങ്ങളാണ് വൃത്തിഹീനമായ അടുക്കളകളിൽ പാകം ചെയ്യുന്നത്. അറേബ്യൻ രാജ്യങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും കർക്കശമായ പരിശോധനകളുടെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞാണ് അവർ ഉപയോഗിക്കുകയുള്ളൂ. ഇവിടെ അത്തരത്തിലുള്ള ഒരു സംവിധാനവുമില്ല.
പുറംമോടിയിൽ ആകൃഷ്ടരായി ഹോട്ടലുകളിൽ കയറുന്നവർക്ക് അടുക്കളകൾ കാണാനൊക്കുകയില്ല. പ്രാഥമിക കർമ്മം നിർവഹിക്കുന്ന സ്ഥലങ്ങളുടെ അടുത്ത് പോലും ഭക്ഷണം പാകം ചെയ്യുന്ന അടുക്കളകൾ ഉണ്ട്. അത്തരത്തിലൊരെണ്ണം ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അധികൃതർ പിടികൂടിയത്. സാക്ഷരതയിലും ആരോഗ്യ രംഗത്തും മികവ് പുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മേനി നടിക്കുമ്പോഴും ജീവിത ശൈലീ രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ് ഇവിടെ. പാകം ചെയ്തതും അല്ലാത്തതുമായ മായം കലർന്ന ഭക്ഷണങ്ങൾ കഴിച്ചാണ് കേരളീയർ രോഗികളായി മാറിക്കൊണ്ടിരിക്കുന്നത്. പച്ചക്കറി മുതൽ എല്ലാ ഭക്ഷ്യവസ്തുക്കളിലും മാരകമായ രോഗ സാധ്യതയുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിക്കാൻ കഴിയുന്നുമില്ല. ഭക്ഷണത്തിനായി മലയാളി ചെലവാക്കുന്നതിന്റെ ഇരട്ടി തുക മരുന്നുകൾക്കായി ചെലവാക്കുന്നുണ്ടെങ്കിൽ അത് മാറിയ ഭക്ഷണശീലം കൊണ്ട് മാത്രമല്ല, മായം കലർന്ന ഭക്ഷണങ്ങൾ കഴിക്കാൻ വിധിക്കപ്പെട്ടതു കൊണ്ടുകൂടിയാണ്.


ഭക്ഷ്യസുരക്ഷാ വിഭാഗം എന്നൊരു കൂട്ടർ സംസ്ഥാനത്തുണ്ടെങ്കിലും അവരുടെ പ്രവർത്തനം കാര്യക്ഷമമല്ല. അങ്ങനെ സംഭവിക്കുന്നത് അവരുടെ കുറ്റം കൊണ്ടല്ല താനും. ആയിരകണക്കിനു ഹോട്ടലുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ പരിശോധനക്ക് വെറും 140 ഉദ്യോഗസ്ഥരാണുള്ളത്. ഒഴിവുള്ള തസ്തികകളിലൊന്നും സർക്കാർ നിയമനം നടത്തുന്നുമില്ല. ഉള്ളവർക്ക് പരിശോധനക്ക് പോകാൻ ആവശ്യമായ വാഹനങ്ങളുമില്ല. വാഹനങ്ങളാവട്ടെ, വർഷങ്ങളുടെ പഴക്കം ചെന്നതും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ടെങ്കിലും പല സ്ഥാപനങ്ങളും അത് നിറവേറ്റാറില്ല. കോടതികളിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ കുന്നുകൂടി കിടക്കുന്നു. നാലായിരം കേസുകൾ വിവിധ കോടതികളിൽ കെട്ടിക്കിടപ്പുണ്ട്.
നിയമം കർശനമാക്കിയാൽ ഭക്ഷണത്തിൽ മായം ചേർക്കുന്നത് കുറെയൊക്കെ തടയാനാകും. മായം ചേർത്തതിന് പിടിക്കപ്പെട്ട ഭക്ഷണശാലകളുടെ പേരുകൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഭക്ഷണശാലകളുടെ ലൈസൻസുകൾ എന്നന്നേക്കുമായി റദ്ദാക്കണം. ജീവന് ഭീഷണിയായ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തിയാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ഇപ്പോഴത്തെ ശിക്ഷാ രീതി, അത് മാറണം. മായം കലർന്ന ഭക്ഷണം കഴിച്ചാണ് മരിച്ചതെങ്കിൽ ഭക്ഷണശാല ഉടമക്കെതിരേ കൊലകുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്. പാറശാല ഷാരോണിനെ കഷായത്തിൽ കീടനാശിനി കലർത്തി കുടിപ്പിച്ചു കൊന്ന കേസിൽ ഗ്രീഷ്മക്കെതിരേ കൊലപാതക കുറ്റം ചുമത്തിയാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചത്. മരണഹേതുവായിത്തീരുന്ന ഭക്ഷണം ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണ ശാലകളുടെ ഉടമസ്ഥരും ഗ്രീഷ്മയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? കൊലപാതകക്കുറ്റ വകുപ്പുകൾ ചേർത്താണ് ഭക്ഷ്യ വിഷബാധയേറ്റ് മരിക്കുവാൻ കാരണക്കാരായവർക്കെതിരേ കേസുകളെടുക്കേണ്ടത്.


നിയമം കർശനമായി നടപ്പാക്കുമ്പോൾ മാത്രമേ ഭക്ഷണത്തിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണങ്ങൾ വിൽക്കുന്നതും അവസാനിക്കുകയുള്ളൂ. വിഷം കലർന്ന ഭക്ഷണം കഴിച്ച് മനുഷ്യർ മരിച്ചു കൊണ്ടിരിക്കുന്നതിനും എന്നാൽ മാത്രമേ അന്ത്യമുണ്ടാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  27 minutes ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  31 minutes ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  35 minutes ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  an hour ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  an hour ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  an hour ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  an hour ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  2 hours ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  2 hours ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  3 hours ago