സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി ഉറപ്പ് ലംഘിച്ചു, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതിക്കായി സമാധാനപരമായി കല്ലിടുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.
പൊലിസ് നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. മാടപ്പള്ളിയില്‍ സ്ത്രീകളും കുട്ടികള്‍ക്കുമെതിരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെ എതിര്‍ക്കും.
പ്രതിഷേധിക്കുന്ന ആളുകളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നു. കുടിയൊഴിപ്പിക്കുന്നവരുടെ പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ ഏറ്റെടുക്കും. ശനിയാഴ്ച മുതല്‍ പദ്ധതിക്കെതിരെ യു.ഡി.എഫിന്റെ ജനകീയ സദസുകള്‍ ആരംഭിക്കുമെന്നും വി.ഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."