സുല്‍ത്താന്‍പൂര്‍ കൊലപാതകക്കേസ്:'അഞ്ജലി കാറിനടിയില്‍ കുടുങ്ങിയെന്ന് അറിയാമായിരുന്നെന്ന് പ്രതികളുടെ മൊഴി
ഡല്‍ഹി: സുല്‍ത്താന്‍ പൂരില്‍ യുവതിയെ ഇടിച്ചുവീഴ്ത്തി കാറില്‍ കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തില്‍ പൊലിസിന് മുമ്പാകെ മൊഴി നല്കി പ്രതികള്‍.അഞ്ജലി കാറിനുള്ളില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിട്ടുണ്ടായിരുന്നെന്നും എന്നിട്ടും കാര്‍ ഓടിക്കുകയായിരുന്നെന്നും പ്രതികള്‍ പൊലിസിന് മൊഴി നല്കി. കാര്‍ നിര്‍ത്തിയിരുന്നെങ്കില്‍ യുവതിയുടെ മരണത്തില്‍ തങ്ങള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അറിയാമായിരുന്നതുകൊണ്ടാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
അതേസമയം കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ മൃതദേഹം കുടുങ്ങിയത് ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു നേരത്തേ പ്രതികള്‍ പൊലിസിന് നല്കിയ മൊഴി. എന്നാല്‍ ഇതെല്ലാം തെറ്റായിരുന്നെന്നാണ് പ്രതികള്‍ പൊലിസിന് മൊഴി നല്‍കിയത്. കേസില്‍ ഏഴ് പ്രതികളാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."