യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു
യൂറോപ്പ്: യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച മാനവികതയുടെ നേതാവാണ് തങ്ങളെന്നും ജീവകാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ഒട്ടേറെ മാതൃകകള്‍ അവശേഷിപ്പിച്ചാണ് ഹൈദരലി തങ്ങള്‍ ഓര്‍മയായതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി പ്രസിഡന്റ് ഡോ. മുഹമ്മദ് അലി കൂനാരി (Germany)അദ്ധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി, ഐ.ഓ.സി, ഓ.ഐ.സി.സി, കേരള സമാജം കൂട്ടായ്മകളിലെ നേതാക്കളായ ഡോ. പുത്തൂര്‍ റഹ്മാന്‍(UAE), അന്‍വര്‍ നഹ(UAE), യു.എ നസീര്‍ സീറു(USA), സിറോഷ് ജോര്‍ജ്(Asturia), ടോമി തൊണ്ടാംകുഴി(Swtizerland )
സണ്ണി ജോസഫ്, ജോസ് കുമ്പളവേലില്‍, അജാസ് മുഹമ്മദ്(Germany ) മുജീബ് പൂക്കോട്ടൂര്‍ , ഡോ. കാവുങ്ങല്‍ മുഹമ്മദ്, (Saudi )ബഷീര്‍ ഖത്തര്‍, ഇ.ടി.എം തലപ്പാറ(Malaysia )ജവാദ് ജര്‍മ്മനി, നൗഫല്‍ താപ്പി, ആഷിഖ് ചോലക്കല്‍, മുഹമ്മദ് കോട്ടക്കല്‍, ജമാല്‍ എം.സി, നാസര്‍ പോര്‍ച്ചുഗല്‍, മുഹ്‌സിന്‍, സാലിം സ്‌പെയിന്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് പുല്ലുര്‍ശ്ശങ്ങടാന്‍ (Autsria )സ്വാഗതവും ഹാരിസ് (Spain)നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."