കെ.എസ്.ആര്.ടി.സി ബസ്സിലെ പരസ്യ നിരോധനം; സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ്സിലെ പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പരസ്യം നിരോധിച്ച ഹൈക്കോടതി വിധി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെ.എസ്.ആര്.ടി.സി ഗുണനിലവാരമുള്ള പരസ്യം മാത്രമേ പതിക്കുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ. കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്കീമാണ് കെ.എസ്.ആര്.ടി.സി സുപ്രിംകോടതിക്ക് കൈമാറിയത്.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസ്സിന്റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."