HOME
DETAILS

ഫെഡറലിസത്തിനൊരു ചരമക്കുറിപ്പ്

  
backup
March 24 2021 | 01:03 AM

%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%9a%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും തമ്മില്‍ അധികാരം പങ്കിടുന്നതിനെയാണ് ഭരണഘടനയില്‍ ഫെഡറലിസം (അധികാര വിഭജനം) എന്നു പറയുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ രാജ്യ തലസ്ഥാന നഗര (ഭേദഗതി) ബില്ലിനെ ഇന്ത്യന്‍ ഫെഡറലിസത്തിനൊരു ചരമക്കുറിപ്പെന്ന് വിശേഷിപ്പിക്കുന്നത് അസ്ഥാനത്താകുമെന്ന് തോന്നുന്നില്ല. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍  ദിവസം കഴിയുന്തോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അവരുടെ ഏകശിലാ ഭരണത്തിന്റെ ചുവടുകള്‍ വയ്ക്കുകയാണ്. ലോക്‌സഭ പാസാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ അവകാശങ്ങളെ ഹനിക്കുന്ന ബില്ലിനെ ഇതര സംസ്ഥാന ഭരണകൂടങ്ങളും രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളും നിശബ്ദരായി നോക്കിക്കാണുന്നത് ഭീതിജനകമായ അവസ്ഥയാണ്.

പുറത്തുനില്‍ക്കുമ്പോള്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് വാചാലരാകുന്ന ഇടതുപക്ഷം ഭരണത്തിലെത്തുമ്പോള്‍ ഫണ്ട് നഷ്ടമാവാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ മൗനംപാലിക്കുകയാണ്. ഫണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ല. സംസ്ഥാനങ്ങളുടെ അവകാശമാണ്. കശ്മിരിന് സ്വയംഭരണാവകാശം നല്‍കുന്ന 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോഴും ലക്ഷദ്വീപിന്റെ സാംസ്‌ക്കാരികത്തനിമയെ തകര്‍ക്കുംവിധം സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴും ഇടതുപക്ഷം ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിലെ ഭരണകൂടത്തിന് ഒന്നും പറയാനില്ല.

ബി.ജെ.പി ഇതര ഭരണകൂടങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന് മരണക്കിടക്ക ഒരുക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതാണ് ഡല്‍ഹി സര്‍ക്കാരിനുമേല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന കൈയേറ്റം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അമിതാധികാരം നല്‍കിക്കൊണ്ടാണ് സംസ്ഥാനത്തിന്റെ ഭരണ സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറിയിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിച്ചുരുക്കി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പ്രസ്തുത അധികാരങ്ങള്‍ പതിച്ചുനല്‍കുന്ന 'രാജ്യ തലസ്ഥാന നഗര (ഭേദഗതി) ബില്‍ ലോക്‌സഭ പാസാക്കുമ്പോള്‍ ഭരണപക്ഷ എം.പിമാര്‍ക്ക് പറയാനുണ്ടായിരുന്നത് സി.എ.എ, എന്‍.ആര്‍.സി പ്രക്ഷോഭകാലത്ത് ആംആദ്മി സര്‍ക്കാര്‍ എടുത്ത നിലപാടും കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയുമായിരുന്നു. ആംആദ്മി സര്‍ക്കാരിന്റെ നിലപാടിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരമാണ് രാജ്യതലസ്ഥാന നഗര നിയമം.ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും നിരന്തരമായി ആവശ്യപ്പെട്ടുവരുന്നതിനിടയിലാണ് ഉള്ള  അധികാരങ്ങള്‍പോലും കവര്‍ന്നെടുക്കുന്ന ബില്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന 2018ലെ സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള നിയമവും കൂടിയാണിത്. ഇതനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ലെഫ്. ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിവരും. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കണമെങ്കിലും ലെഫ്. ഗവര്‍ണറുടെ സമ്മതം വേണ്ടിവരും. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ലെഫ്. ഗവര്‍ണറുടെ അനുമതി വേണം.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ഭരണഘടന നല്‍കുന്ന ഭരിക്കാനുള്ള അവകാശമാണ് ലെഫ്. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. ജനാധിപത്യത്തെ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ പാര്‍ലമെന്റിനെ ഉപയോഗിച്ച് ഏകാധിപത്യത്തിലേക്ക് എങ്ങനെ പരിവര്‍ത്തിപ്പിക്കാമെന്നതിന്റെ ഉദാഹരണവും കൂടിയാണ് ഈ നിയമത്തിന്റെ ഉള്ളടക്കം.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന ബി.ജെ.പി, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി സംസ്ഥാന ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണം കിട്ടുന്നില്ലെങ്കില്‍ പ്രതികാരദാഹിയായി മാറുന്ന കേന്ദ്രഭരണകൂടത്തെ ജനാധിപത്യ ഭരണകൂടമെന്ന് വിശേഷിപ്പിക്കാനാവില്ല. ഭരണഘടനയുടെ അടിസ്ഥാനപ്രമാണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണ ഫെഡറലിസമാണ്. അതിനെയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഗളഹസ്തം ചെയ്തുകൊണ്ടിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ കേവലം ഫണ്ട് കൈമാറ്റം മാത്രമായി കണ്ടുവരുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയമാണ്. ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരേ അവര്‍ രൂക്ഷമായി പ്രതികരിക്കുന്നില്ല. അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ഭരണംകവരുന്ന, ഫെഡറലിസം തകര്‍ക്കുന്ന പ്രവര്‍ത്തികളുമായി മുന്നേറുന്നത്.

കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങളിലും കണ്‍കറന്റ് ലിസ്റ്റിലും ഒരളവുവരെ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.  ഇത് അറിയാത്ത മുഖ്യമന്ത്രിമാര്‍ സംസ്ഥാന ഭരണകൂടങ്ങളുടെ അമരത്തിരിക്കുന്ന കാലത്തോളം ഇന്ത്യന്‍ ഫെഡറലിസം തകര്‍ത്തുകൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകൂടത്തെ ആര് ചോദ്യംചെയ്യാന്‍. ഫെഡറല്‍ സംവിധാനത്തില്‍ സ്വേച്ഛാധിപത്യത്തിന് സ്ഥാനമില്ലെന്ന് അറിയാത്ത സംസ്ഥാന ഭരണകൂടങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  25 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  25 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  25 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  25 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago