ബി.ജെ.പിക്ക് വോട്ട് മറിക്കുന്നുവെന്ന ആരോപണം ചീപ്പ്; വി.കെ പ്രശാന്ത് മറുപടിയുമായി മുരളീധരന്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ബി.ജെ.പിക്ക് വോട്ട് മറിക്കുന്നുവെന്ന ആരോപണം ചീപ്പ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീണ വട്ടിയൂര്‍കാവില്‍ മത്സരിക്കുന്നത് ജയിക്കാനാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പുതുമുഖത്തെ നിര്‍ത്തിയാല്‍ ദുര്‍ബല. സി.പി.എം നിര്‍ത്തിയാല്‍ പ്രബലയാണെന്നും മുരളീധരന്‍ പരിഹസിച്ചു. ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് വോട്ട് മറിക്കാനായി കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവമല്ലെന്നാണ് പ്രശാന്തിന്റെ ആക്ഷേപം. വൈകിയെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ നായര്‍ പ്രചാരണരംഗത്ത് വളരെ പിന്നിലാണെന്നും ഇത് രാജേഷിന് വോട്ട് മറിക്കാനുള്ള ധാരണയുടെ ഭാഗമാണെന്നും പ്രശാന്ത് ആരോപിക്കുന്നു.
പ്രശാന്തിന് പരാജയഭീതിയാണെന്നാണ് വി വി രാജേഷിന്റെയും വീണാ എസ് നായരുടെയും മറുപടി.
കോണ്‍ഗ്രസിന്റെതല്ല സിപിഎമ്മിന്റെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു. പ്രശാന്തിന്റെ ആക്ഷേപത്തിന് ജനം മറുപടി പറയട്ടെയെന്ന് വീണയും ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് മൂവായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് വട്ടിയൂര്‍കാവിലുണ്ടായിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രശാന്ത് 14000 വോട്ടിന്റെ ഭൂരിപക്ഷം നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് ഭൂരിപക്ഷം പക്ഷെ നാലായിരത്തിയഞ്ഞൂറായി കുറഞ്ഞു. ആര്‍ക്കും കൃത്യമായ മേല്‍ക്കെ ഇല്ലാത്ത മണ്ഡലത്തില്‍ ഇത്തവണ ഓരോ വോട്ടും നിര്‍ണ്ണായകമാണെന്നാണ് കണക്കു കൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."