രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഒരു അഭിമുഖത്തിനിടെ സുപ്രിംകോടതിയെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്. അഡ്വ വിനീത് ജിന്‍ഡാലാണ് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.
രാഹുലിന്റെ വാക്കുകളില്‍ കോടതിയെ ജനമനസ്സുകളില്‍ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പരാമര്‍ശമുണ്ടെന്ന് വ്യക്തമല്ലെന്ന് അനുമതി നിഷേധിച്ചു കൊണ്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അതൊരു പൊതുവായ പരാമര്‍ശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നൂറു ശതമാനവും ഒരു വ്യക്തിക്ക് തന്റെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന നിയവ്യവസ്ഥയാണ് ഈ രാജ്യത്തിന്റേത്. ബി.ജെ.പി എല്ലാ സ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകി കയറ്റുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ ഈ രാജ്യത്തിന്റെ സ്ഥാപന ചട്ടക്കൂട് എടുത്തുകളയുകയാണെന്നത് വ്യക്തമാണ്'- എന്നതായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."