ദുബൈ ഉപ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അന്തരിച്ചു
ദുബൈ: ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ പ്രിയ സഹോദരന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചത്.
ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ മകനാണ് ശൈഖ് ഹംദാന്‍. 1945 ഡിസംബര്‍ 25ന് ജനനം. അല്‍അഹ്ലിയ സ്‌കൂളില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ ഉപരി പഠനം.
1971 ല്‍ യു.എ.ഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. യു.എ.ഇ സമ്പദ് ഘടനക്ക് ദിശാബോധം പകരുന്നതിലും മുന്നേറ്റം ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് വിടവാങ്ങുന്നത്.
ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബൈ അലൂമിനിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് കമ്പനി, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്നനിലയിലും വലിയ സംഭാവനയാണ് നല്‍കിയിട്ടുണ്ട്.
യുഎഇ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ക്കൊരുങ്ങുന്ന വേളയിലുള്ള ശൈഖ് ഹംദാന്റെ വിയോഗം സ്വദേശികളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിലും കണ്ണീര്‍ പടര്‍ത്തി. ദുബൈയില്‍ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.
إنا لله وإنا إليه راجعون ... رحمك الله يا أخي وسندي ورفيق دربي.. وأحسن مثواك .. وضعت رحالك عند رب كريم رحيم عظيم .. pic.twitter.com/xAw3rXIwoj
— HH Sheikh Mohammed (@HHShkMohd) March 24, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."