HOME
DETAILS

മതാശ്ലേഷം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം

  
backup
January 11 2023 | 03:01 AM

4653123-1


മതപരിവർത്തനം സുപ്രധാന വിഷയമാണെന്നും അതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നുമുള്ള സുപ്രിംകോടതിയുടെ കഴിഞ്ഞ ദിവസത്തെ അഭിപ്രായപ്രകടനം ശ്രദ്ധാർഹമാണ്. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നൽകിയും മതപരിവർത്തനങ്ങൾ നടക്കുന്നെന്ന ഹരജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രിംകോടതിയിൽ നിന്ന് ഇൗ അഭിപ്രായപ്രകടനം ഉണ്ടായത്.
ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും വിശ്വസിക്കാനും ഓരോ വ്യക്തിക്കും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പല വ്യക്തികളും സംഘടനകളും ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇഷ്ടമുള്ള ആശയങ്ങൾ ആളുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അത്തരം തീരുമാനങ്ങൾ സ്വീകരിച്ച വ്യക്തികൾക്കെതിരേയും മത പ്രചാരകർക്കെതിരേയും സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വ്യാപക ആക്രമണങ്ങൾക്ക് ചില സംസ്ഥാന ഭരണകൂടങ്ങളുടെ പിന്തുണ ഏറിവരുന്നു എന്നത് ഉത്കണ്ഠ ഉളവാക്കുന്നതാണ്. കഴിഞ്ഞ മാസം ബംഗളൂരുവിലെ മല്ലേശ്വരത്ത് ക്രൈസ്തവ മിഷനറി സംഘം മത പ്രചാരണ ഭാഗമായി ബൈബിൾ വിതരണം നടത്തുന്നതിനിടയിൽ സംഘ്പരിവാർ ആക്രമണത്തിനിരയായി. ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെയും കഴിഞ്ഞ ആഴ്ച ആക്രമണമുണ്ടായി. നിയമവിരുദ്ധ മത പരിവർത്തനങ്ങളെയാണ് സംഘ്പരിവാർ തടയുന്നതെന്നാണ് അവരുടെ വാദം. എന്നാൽ നിർബന്ധ മതപരിവർത്തനമാരോപിച്ച് ആരാധനാലയങ്ങൾക്ക് നേരേയും മത പ്രചാരകർക്കെതിരേയും സംഘ്പരിവാർ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി പരിഗണിക്കുന്നതിനിടെ തമിഴ്നാടിനു വേണ്ടി ഹാജരായ അഭിഭാഷകൻ അത്തരത്തിലുള്ള മതപരിവർത്തനങ്ങൾ നടക്കുന്നില്ലെന്ന് കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. അത്രയും നല്ലതെന്ന് സുപ്രിംകോടതി അഭിപ്രായപ്പെടുകയും ചെയ്തു.


മത സ്വാതന്ത്ര്യമെന്നത് മതപരിവർത്തന സ്വാതന്ത്ര്യമല്ലെന്ന് ഗുജറാത്ത് സർക്കാർ സുപ്രിംകോടതിയിൽ വാദിച്ചിരുന്നു. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും സ്വീകരിക്കാനും ഭരണഘടന നൽകുന്ന അവകാശത്തിനെതിരേയാണ് ഗുജറാത്ത് സർക്കാരിന്റെ ഈ വാദം. മതപ്രചാരണത്തിൽ നിർബന്ധ മതപരിവർത്തനം വരുന്നില്ല. വ്യക്തികളുടെ ബോധ്യത്തിന് അനുസൃതമായാണ് അയാളുടെ വിശ്വാസവും ജീവിതവും. എങ്ങനെ ജീവിക്കണമെന്നും ഏതുമതത്തിൽ വിശ്വസിക്കണമെന്നും എന്ത് കഴിക്കണമെന്നും തീരുമാനിക്കാൻ ഓരോ പൗരനും അവകാശവുമുണ്ട്. അത്തരം വ്യക്തിസ്വാതന്ത്ര്യങ്ങൾക്കെതിരേയാണ് ഉത്തരേന്ത്യയിൽ വ്യാപക തോതിൽ ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതർക്കും എതിരേ സംഘ്പരിവാർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളെ നിഷ്‌കാസനം ചെയ്യുക എന്ന സംഘ്പരിവാർ അജൻഡയുടെ ഭാഗമായി ചില സംസ്ഥാനങ്ങളിലെ നിർബന്ധ മതപരിവർത്തന നിരോധന നിയമം ഇത്തരത്തിലാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.


കേരളത്തിൽ ക്രിസ്ത്യൻ സമുദായവുമായി ചങ്ങാത്തം കൂടാൻ സംഘ്പരിവാർ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ ഭൂപടത്തിൽ ഒരിടം കിട്ടാൻ വേണ്ടി മാത്രമാണ്. കേരളത്തിലെ ക്രിസ്തീയ സഭകൾ മതപരിവർത്തനം നടത്തുന്നില്ലെന്ന വിശ്വാസമൊന്നും സംഘ്പരിവാറിനില്ല. ക്രിസ്ത്യൻ വോട്ട് ബാങ്കിന്റെ ബലത്തിൽ ഏത് വിധേനയും അക്കൗണ്ട് തുറക്കുക എന്ന ല ക്ഷ്യത്തിനപ്പുറമൊന്നുമല്ല ഇപ്പോഴത്തെ ചങ്ങാത്തം. കശ്മിരിൽ സംഘ്പരിവാർ പരീക്ഷിച്ചതാണ് ഈ തന്ത്രം. മെഹ്ബൂബ മുഫ്തിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു മുന്നണിയുണ്ടാക്കി സീറ്റുകൾ വർധിപ്പിച്ച ബി.ജെ.പി തന്നെയാണ് ഒടുവിലവരെ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ഇടയ്ക്കിടെ വീട്ടുതടങ്കിലിലാക്കിക്കൊണ്ടിരിക്കുന്നതും രാഷ്ട്രീമായി അവരെ തകർത്തതും.


ആർ.എസ്.എസിന്റെ താൽപര്യപ്രകാരം പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിരോധന നിയമങ്ങൾ നിലവിലുണ്ട്. ദേശീയതലത്തിൽ ഇത്തരം നിയമനിർമാണത്തിനു ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ല. ശ്രമത്തിൽ നിന്ന് ആർ.എസ്.എസ് പിന്മാറിയിട്ടില്ല എന്നതിന്റെ തെളിവുകളാണ് നിർബന്ധ മതപരിവർത്തനമാരോപിച്ച് അവർ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ. ദേശീയാടിസ്ഥാനത്തിൽ അത്തരം നിയമനിർമാണത്തിന് പാതയൊരുക്കാനാണ് പല സംസ്ഥാനങ്ങളും മതപരിവർത്തനങ്ങൾക്ക് നിരോധനവും നിബന്ധനകളും വച്ചിട്ടുള്ളത്. എന്തുകൊണ്ട് മതം മാറിയെന്ന് മതം മാറിയ വ്യക്തി സർക്കാരിന് മുമ്പിൽ ബോധിപ്പിക്കണം. മതം മാറാൻ മുൻകൂട്ടി അനുമതി വാങ്ങണം. മതം മാറുകയാണെന്ന് പരസ്യം ചെയ്യണം. നിർബന്ധത്തിന് വഴങ്ങിയിട്ടല്ല മതം മാറിയതെന്ന് തെളിയിക്കണം. സർക്കാരിന് ബോധ്യമായാൽ മാത്രമേ മതപരിവർത്തനം അംഗീകരിക്കപ്പെടുകയുള്ളൂ. ഇങ്ങനെ ഒട്ടേറെ കടമ്പകളുണ്ട് ഒരു വ്യക്തിക്ക് ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ.


ഏക സിവിൽ കോഡ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ സമിതികൾ രൂപീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ മറുപുറമാണ് നിർബന്ധ മതപരിവത്തന നിരോധന നിയമങ്ങളും. മതപരിവർത്തനം സംസ്ഥാന വിഷയമാണെന്ന് പറഞ്ഞ് 2015ൽ കേന്ദ്ര നിയമമന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകിയതിന്റെ ആനുകൂല്യത്താലാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത പരിവർത്തന നിരോധന നിയമങ്ങളുണ്ടാക്കിയത്. ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ. ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സത്യം ഏതാണെന്ന് തിരിച്ചറിഞ്ഞാൽ പോലും സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ പല സംസ്ഥാനങ്ങളിലും. ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരേ നിർബന്ധ മതപരിവർത്തനമാരോപിച്ച് അക്രമം അഴിച്ചുവിടാനുള്ള ലൈസൻസാണ് പല സംസ്ഥാന ഭരണകൂടങ്ങളും ഇതിലൂടെ സംഘ്പരിവാറിന് നൽകിയിരിക്കുന്നത്. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനയെ അപകടപ്പെടുത്താൻ നടത്തുന്ന സംഘടിത ശ്രമങ്ങളെ തടയാൻ കോടതികളുടെ ശക്തമായ ഇടപെടലുകളുണ്ടാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago