HOME
DETAILS
MAL
ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരായ ആന്ധ്രാ മുഖ്യമന്ത്രിയുടെ പരാതി സുപ്രിംകോടതി തള്ളി
backup
March 24 2021 | 11:03 AM
ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രിംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയത്.
അതേസമയം, 'ഇന്‍-ഹൗസ് നടപടിക്രമപ്രകാരം കൈകാര്യം ചെയ്യുന്ന എല്ലാ കാര്യങ്ങളും കര്‍ശനമായി രഹസ്യസ്വഭാവമുള്ളതാണെന്നും ഇത് പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കാന്‍ പല കേസുകളിലും ജസ്റ്റിസ് രമണ ഇടപെട്ടുവെന്നായിരുന്നു പരാതി.
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് രമണയെ നിര്‍ദ്ദേശിച്ചുകൊണ്ട് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി.രമണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."