ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയലിന് എതിരാളി ചെല്‍സി
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ചെല്‍സിയുമായി മാറ്റുരക്കും. മാഞ്ചസ്റ്റര്‍ സിറ്റി, സ്പാനിഷ് ചാംപ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെ നേരിടും.
ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ നേരിടും. ബയേണ്‍ സ്പാനിഷ് വിയ്യാറയലിനെ നേരിടും. ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യപാദ മത്സരങ്ങള്‍. ബയേണിനും ലിവര്‍പൂളിനും അത്ലറ്റികോയ്ക്കും റയലിനും ആദ്യം എവേ മത്സരങ്ങളാണ്. കഴിഞ്ഞ തവണ സെമിയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ചെല്‍സിയോട് അതിന്റെ പകരം ചോദിക്കാനാണ് റയല്‍ ഇറങ്ങുന്നത്. ഇത്തവണ ശക്തരായ പിഎസ്ജിയെ 32ന് തകര്‍ത്താണ് റയല്‍ അവസാന എട്ടിലെത്തിയത്.
ഡിയേഗോ സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിന് ഒരിക്കല്‍കൂടി മാഞ്ചസ്റ്ററിലേക്ക് പറക്കണം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചെത്തിയ അത്ലറ്റികോയ്ക്ക് ഇനി നേരിടേണ്ടത് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. ആര്‍ബി സാല്‍സ്ബര്‍ഗിനെ 82ന് തകര്‍ത്താണ് ബയേണിന്റെ വരവ്. ലിവര്‍പൂളിന് പ്രീക്വാര്‍ട്ടര്‍ കഠിനമായിരുന്നു. ഇന്റര്‍മിലാന്റെ കടുത്ത വെല്ലുവിളി മറികടക്കേണ്ടി വന്നു.
ഇരുപാദങ്ങളിലുമായി 21നായിരുന്നു ലിവര്‍പൂളിന്റെ ജയം. എതിരാളികളായെത്തുന്നത് ബെനഫിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."