HOME
DETAILS
MAL
ഉക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും
backup
March 18 2022 | 16:03 PM
ഉക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം ഞായറാഴ്ച ബംഗളൂരുവിലെ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രിയോടും നവീന്റ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ ആവശ്യപ്പെട്ടിരുന്നു.കര്‍ണാടകയിലെ ഹാവേരി ജില്ലക്കാരനാണ് കൊല്ലപ്പെട്ട നവീന്‍, ഹര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ നവീന്‍ മാര്‍ച്ച് ഒന്നിനാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്നതിനിടെയായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."