ദേവസ്വത്തിന്റെ കുടിയൊഴിപ്പിക്കല്‍ നീക്കം: വ്യാപാരികള്‍ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങി
ഗുരുവായൂര്‍: അര്‍ഹമായ പുനരധിവാസം നല്‍കാതെ ദേവസ്വം കെട്ടിടത്തിലെ വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ ഗുരുവായൂരില്‍ വ്യാപാരികളുടെ പ്രതിഷേധം ശക്തമായി. മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേതാക്കള്‍ നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരം ഇന്നലെ രാവിലെ തുടങ്ങി. പടിഞ്ഞാറെ നടയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സമരം നടക്കുന്നത്. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍ മുരളി, ജന.സെക്രട്ടറി റഹ്മാന്‍ പി.തിരുനെല്ലൂര്‍, ആനന്ദന്‍ എമ്പ്രാന്തിരി, കെ.രാധാകൃഷ്ണന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
ദശാബ്ധങ്ങളായി ദേവസ്വം കെട്ടിടത്തില്‍ വ്യാപാരം ചെയ്യുന്നവരെ അര്‍ഹമായ പുനരധിവാസം നല്‍കാതെ ഇറക്കിവിടുന്നത് നീതികേടാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. ഈ നീക്കത്തില്‍ നിന്നും ദേവസ്വം പിന്മാറണമെനും ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. ഉദ്ഘാടന യോഗത്തില്‍ വ്യാപാരി വ്യവസായി ജില്ല പ്രസിഡന്റ് കെ.വി അബ്ദുള്‍ഹമീദ് അധ്യക്ഷനായി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാപാരി സംഘടനാനേതാക്കളായ എം.സി സുനില്‍ മാസ്റ്റര്‍, പി.ഐ സൈമണ്‍, പി.യതീന്ദ്രദാസ്, ജി.കെ പ്രകാശന്‍, സി.ഡി ജോണ്‍സണ്‍, എം.ബിജേഷ്, മായാമോഹനന്‍, മോഹന്‍ദാസ് ചേലനാട്, ടി.എന്‍ മുരളി, റഹ്മാന്‍.പി.തിരുനെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരപന്തലിലെത്തി. സ്ത്രീകളടക്കമുള്ള വ്യാപാരികളുടെ കുടുംബാംഗങ്ങളും ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്. നിരാഹാരസമരം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."