ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു; നടപടി ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്
തിരുവനന്തപുരം: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു. ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.ജൈവ ഏലയ്ക്ക കിട്ടുന്ന മുറയ്ക്ക് ഉത്പാദനം പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ അരവണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 75ലധികം സാംപിളുകളാണ് ഇതുമായി ബന്ധപ്പെട്ട് സ്പൈസസ് ബോര്‍ഡിന്റെ ലാബിലേക്കെത്തിയത്.
കേന്ദ്ര അതോറിറ്റി കോടതി നിര്‍ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."