പി. ജയരാജനെ പ്രകീര്‍ത്തിച്ച ബോര്‍ഡ് അപ്രത്യക്ഷമായി
കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനു പിന്തുണ നല്‍കിയുള്ള ബോര്‍ഡ് അപ്രത്യക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്‍ ആര്.വി മെട്ടയില്‍ റോഡരികില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡാണ് അപ്രത്യക്ഷമായത്.
ജയരാജന്റെ പടം സഹിതം 'ഞങ്ങടെ ഉറപ്പാണ് പി.ജെ' എന്ന മുദ്രാവാക്യമാണു ബോര്‍ഡില്‍ എഴുതിയിരുന്നത്. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു ചൊവ്വാഴ്ച രാത്രി ബോര്‍ഡ് നീക്കം ചെയ്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് വടകരയില്‍ മത്സരിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി ഒഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജയരാജനു പിന്നീട് സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പി.ജെ ആര്‍മി എന്ന നവമാധ്യമ കൂട്ടായ്മ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജനു സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്നും പി.ജെ ആര്‍മി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."