HOME
DETAILS
MAL
ജോഷിമഠിലെ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
backup
January 11 2023 | 12:01 PM
ഡെറാഡൂണ്‍: ജോഷിമഠില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഇടക്കാല ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 1.5 ലക്ഷം രൂപയാണ് നല്‍കുക. ദുരന്തബാധിതര്‍ക്ക് 50,000 രൂപ മുന്‍കൂറായി നല്‍കും.
ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്.മീനാക്ഷി സുന്ദരം മാധ്യമങ്ങളോട് പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ സര്‍വേ നടന്നുവരികയാണെന്നും ആളുകളെ താല്‍ക്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും സുന്ദരം പറഞ്ഞു.
പ്രദേശത്ത് വിള്ളലുകള്‍ വീണ് അപകടത്തിലായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായ് മതിയായ നഷ്ടപരിഹാരവും സുരക്ഷയും ആവശ്യപ്പെട്ട് ദുരന്തബാധിതര്‍ തെരുവിലേക്കിറങ്ങിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."