HOME
DETAILS

ബ്രസീലിൽ അശാന്തി പടർത്തുന്ന തീവ്രവലതുപക്ഷം

  
backup
January 12 2023 | 04:01 AM

7865234563-4

കെ. ജംഷാദ്
ലാറ്റിനമേരിക്കൽ രാജ്യമായ ബ്രസീലിൽ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാതെ തോൽവിയേറ്റുവാങ്ങിയ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുകൂലികളായ തീവ്രവലതുപക്ഷക്കാർ രാജ്യത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ബ്രസീൽ പാർലമെന്റും സുപ്രിംകോടതിയും അവർ അക്രമിച്ചു. രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുന്നു. കലാപകാരികൾക്ക് മറുപടിയുമായി ജനാധിപത്യ അനുകൂലികളുടെ വൻ റാലിയും ബ്രസീലിൽ നടന്നു.


ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ബ്രസീലിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കലാപങ്ങൾ പതിവാകുന്നുണ്ട്. രണ്ടു വർഷം മുൻപ് യു.എസിൽ ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സമാന രീതിയിൽ അദ്ദേഹത്തിൻ്റെ അനുകൂലികൾ അഴിഞ്ഞാടിയിരുന്നു. യു.എസ് പാർലമെന്റായ കാപിറ്റോൾ ഹില്ലിൽ അതിക്രമിച്ചു കയറി അക്രമികൾ കൂത്താടി. ജനുവരി ആറിനായിരുന്നു ഇതിന്റെ രണ്ടാം വാർഷികം. അമേരിക്കയിൽ നിന്ന് ഏറെയൊന്നും അകലെയല്ലാത്ത ബ്രസീലിലും വലതുപക്ഷം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ കലാപത്തിലേക്ക് അണികളെ തള്ളിവിടുകയായിരുന്നു.


മുൻ പ്രസിഡന്റ് ബൊൽസനാരോക്ക് തെരഞ്ഞെടുപ്പിൽ 49.1 ശതമാനവും ഇപ്പോഴത്തെ പ്രസിഡന്റ് ലുല ഡിസൽവയ്ക്ക് 50.9 ശതമാനവുമാണ് വോട്ട് ലഭിച്ചത്. എന്നാൽ ഈ ഫലം അംഗീകരിക്കില്ലെന്നും അട്ടിമറി നടന്നുവെന്നും ആരോപിച്ച് ബൊൽസൊനാരോ രാജ്യം വിട്ടു. 20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ലുല നേടിയിരുന്നു. ഒന്നാം ഘട്ടത്തിൽ ലുലയും ബൊൽസൊനാരോയും ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം ഘട്ടത്തിൽ ലുല മേൽക്കൈ നേടുകയും ചെയ്തു. ഇടതുപക്ഷ നേതാവായ ലുല ഈ മാസം ഒന്നിനാണ് ബ്രസീലിന്റെ പ്രസിഡന്റായി ചുമതലയേറ്റത്. ബ്രസീൽ പ്രസിഡന്റ് പദവിയിൽ ലുലയ്ക്കിത് രണ്ടാമൂഴമാണ്.


യു.എസിലേക്ക് നാടുവിട്ട ബൊൽസൊനാരോയുടെ കരുനീക്കങ്ങളാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ കലാപത്തിൻ്റെ പിന്നിലുള്ളത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സൈന്യം ഇടപെട്ട് പരാജയപ്പെടുത്തിയത്. 2021ൽ കാപിറ്റോളിൽ നടന്ന കലാപത്തിന്റെ തനിയാവർത്തനമാണ് ബ്രസിലിലും നടന്നത്. അക്രമത്തെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. മൂവായിരത്തോളം പേരാണ് പാർലമെന്റിനും സുപ്രിംകോടതിക്കും നേരെ ആക്രമണം നടത്തിയത്. 2000 ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും കലാപകാരികൾ ഇരച്ചുകയറി. സർക്കാർ വാഹനങ്ങൾ ചുട്ടെരിക്കുകയും തെരുവിൽ പൊലിസുകാരെ മർദിക്കുകയും ചെയ്തു.


ആക്രമണ സമയത്ത് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു പ്രസിഡന്റ് ലുല. തലസ്ഥാനത്തേക്ക് മടങ്ങിയ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകൾ തിരിച്ചുപിടിച്ച് അക്രമികളെയും അവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.


തെരഞ്ഞെടുപ്പിൽ തോറ്റവർ തോൽവി അംഗീകരിക്കാതെ ഭരണസിരാകേന്ദ്രങ്ങൾ കലാപത്തിലൂടെ പിടിച്ചെടുക്കുന്നത് നീതീകരിക്കാനാകില്ല. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിശ്ചയിക്കപ്പെട്ട കാലം ഭരണത്തിലിരിക്കാൻ അവസരമുണ്ടാകണം. അമേരിക്കയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ലുല ഡിസൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയും കലാപത്തെ അപലപിച്ചു. യു.എസിലെ ഫ്‌ളോറിഡയിൽ കഴിയുന്ന ബൊൽസൊനാരോ തനിക്ക് അക്രമത്തിൽ പങ്കില്ലെന്നാണ് പറയുന്നത്. കലാപകാരികളെ നേരിടാൻ ബ്രസീലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ അടിയന്തര യോഗവും ലുല വിളിച്ചുചേർത്തു. തലസ്ഥാനമായ ബ്രസീലിയയിലെ ഗവർണറെ 90 ദിവസത്തേക്ക് സുപ്രിംകോടതി പുറത്താക്കി. പാർലമെന്റിനു നേരെ കലാപകാരികൾ ഇരച്ചുകയറിയപ്പോൾ ചില ഉദ്യോഗസ്ഥർ ചിരിക്കുന്നതും ഫോട്ടോയെടുക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


ബൊൽസൊനാരോയ്‌ക്കെതിരേ ഇപ്പോൾ പ്രതിഷേധം ശക്തമായിട്ടുണ്ട്. അദ്ദേഹത്തെ ജയിലിലടയ്ക്കണമെന്നാണ് സാവോപോളോയിൽ നടന്ന റാലിയിൽ ഉയർന്ന പ്രധാന മുദ്രാവാക്യം. ലുലയെ അനുകൂലിച്ച് നടന്ന ജനാധിപത്യ പ്രക്ഷോഭത്തിൽ അദ്ദേഹത്തിൻ്റെ വർക്കേഴ്‌സ് പാർട്ടിയുടെ പതാകയുടെ നിറമായ ചുവപ്പ് വസ്ത്രം ധരിച്ചാണ് ജനങ്ങൾ റാലിക്കെത്തിയത്.
സമാധാനാന്തരീക്ഷമുണ്ടായിരുന്ന ബ്രസീലിലും ഒക്ടോബറിലെ തെരഞ്ഞെടുപ്പോടെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ വിഭജനം ഉണ്ടായിരിക്കുന്നു. തീവ്ര നിലപാടുകളുമായി നിലകൊണ്ട ബൊൽസൊനാരോയ്ക്ക് അത്തരമൊരു അന്തരീക്ഷം ആമസോണിന്റെ നാട്ടിൽ നടത്താനായി.അധികാരമൊഴിയുന്നതിന്റെ അവസാന മാസങ്ങളിൽ ആമസോൺ കാടുകൾ വൻതോതിൽ വെട്ടിവെളുപ്പിച്ചെന്ന ആരോപണം അദ്ദേഹം നേരിടുന്നുണ്ട്. ലുല വിജയിച്ചശേഷം ബൊൽസൊനാരോ അഴിമതിക്ക് മറുപടി പറയേണ്ടിവരുമെന്നും സൂചന നൽകി. ജയിലിലാകുന്നത് ഭയന്നാണ് ബൊൽസൊനാരോ രാജ്യം വിട്ടത്. അട്ടിമറി ശ്രമം നടത്തിയവർക്ക് മാപ്പില്ലെന്നാണ് ലുല പക്ഷം പറയുന്നത്.


ഏതായാലും സംഗതി പന്തിയല്ലെന്ന് ബൊൽസൊനാരോയ്ക്കും ഇപ്പോൾ തോന്നിതുടങ്ങിയിട്ടുണ്ട്. ഫ്‌ളോറിഡയിലുള്ള ബൊൽസൊനാരോയ്ക്ക് എതിരായ നിലപാടാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചത്. കലാപം നടത്തിയത് ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലാറ്റിനമേരിക്കയിലെ എല്ലാ രാജ്യങ്ങളും ബൊൽസൊനാരോയെ തള്ളി. ബൊൽസൊനാരോയ്‌ക്കെതിരേ ബ്രസീലിൽ കേസ് രജിസ്റ്റർ ചെയ്യുകയും യു.എസിനോട് അദ്ദേഹത്തെ ബ്രസീലിന് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്താൽ ബൊൽസൊനാരോയുടെ നില പരുങ്ങലിലാകും. പക്വതയോ ദേശീയബോധമോയില്ലാത്ത രാഷ്ട്രീയ നേതൃത്വത്തെ വളർത്തിക്കൊണ്ടുവന്ന ബ്രസീലും ഇപ്പോൾ ആ കാരണത്താൽ വില കൊടുക്കേണ്ടിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago