ഡൽഹിയിൽ പോയി കാര്യം നേടുന്നവരെ ഒഴിവാക്കണം: റിജിൽ മാക്കുറ്റി
സ്വന്തം ലേഖകൻ
കണ്ണൂർ
രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ നേതൃത്വത്തിനെതിരേ രൂക്ഷവിമർശവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത്.
സ്ഥാനാർഥി നിർണയത്തിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിനെതിരേയുള്ള രോഷം ഫേസ്ബുക്ക് പോസ്റ്റിലാണ് റിജിൽ പങ്കുവച്ചത്. സോഷ്യൽമീഡിയ രാഷ്ട്രീയത്തിൽനിന്ന് മാറി മണ്ണിലിറങ്ങി അടി വാങ്ങുന്നവരെ കാണാൻ ഒരു എ.ഐ.സി.സിയും ഉണ്ടാകില്ലെന്നും അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തിൽ പോലും പരിഗണിക്കില്ലെന്നും കുറിപ്പിൽ റിജിൽ ആരോപിച്ചു.
ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും കുടിയൊഴിപ്പിക്കുന്നവരുടെയും ആട്ടിയോടിപ്പിക്കുന്നവരുടെയും കൂടെ നിൽക്കുമ്പോൾ ജനം നമ്മോടൊപ്പം ഉണ്ടാകുമെന്നും റിജിൽ ഓർമിപ്പിക്കുന്നു.
ഡൽഹിയിൽ പോയി നേതാക്കളെ കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ലെന്നും അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നതെന്നും റിജിൽ മാക്കുറ്റി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."