HOME
DETAILS
MAL
കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന; രേഖകള്‍ കൈമാറി
backup
March 25 2021 | 11:03 AM
തിരുവനന്തപുരം: കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. കരാറുകാരുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പരിശോധന.
കേന്ദ്ര ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കിഫ്ബി കൈമാറി. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ രേഖകള്‍ സ്വീകരിച്ചത്.
കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരിശോധനയില്‍ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു.
ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."