HOME
DETAILS

അടവുകള്‍ മതിയാകാതെ കടത്തനാട്ടിലെ അങ്കം

  
backup
March 26 2021 | 05:03 AM

32022-0


കോഴിക്കോട്: കുഞ്ഞാലി മരക്കാരുടെയും തച്ചോളി ഒതേനന്റെയും വീരേതിഹാസങ്ങളുടെ പെരുമയുള്ള കടത്തനാടന്‍ മണ്ണില്‍ ഇത്തവണത്തെ പോരാട്ടത്തിന് വീര്യമേറെ. ടി.പി ചന്ദ്രശേഖരന്റെ ചോരയ്ക്കു മറുപടി പറയാനായി അരയുംതലയും മുറുക്കി കെ.കെ രമ യു.ഡി.എഫ് പിന്തുണയോടെ അങ്കത്തട്ടിലെത്തിയതോടെ വടകര മണ്ഡലത്തിലെ പോരാട്ടത്തിനു മുന്‍പെങ്ങുമില്ലാത്തവിധം ആവേശമാണ്. നിയമസഭയില്‍ പിണറായി വിജയനൊപ്പം രമ ഇരിക്കണമെന്ന അടങ്ങാത്ത വാശിയുണ്ട് ആര്‍.എം.പിക്കും യു.ഡി.എഫിനും. അതുകൊണ്ടുതന്നെ ജയിച്ചുകയറാന്‍ പതിനെട്ടടവും പയറ്റുകയാണ് അവര്‍. ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയില്‍ ഉയരുമെന്നാണ് രമയുടെ പ്രഖ്യാപനം. സോഷ്യലിസ്റ്റുകളെ ഹൃദയത്തോട് ചേര്‍ത്ത പാരമ്പര്യമുള്ള വടകരയില്‍ എല്‍.ഡി.എഫില്‍ നിന്ന് എല്‍.ജെ.ഡിയുടെ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് മത്സരരംഗത്തുള്ളത്. എന്‍.ഡി.എക്കുവേണ്ടി ബി.ജെ.പിയുടെ എം.രാജേഷ്‌കുമാറും കച്ചമുറുക്കി രംഗത്തുണ്ട്.


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ ഒഞ്ചിയം ഉള്‍പ്പെടുന്ന മണ്ഡലം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു വളക്കൂറുള്ള മണ്ണാണ്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ കേളു നിയമസഭയില്‍ എത്തിയതൊഴിച്ചാല്‍ പിന്നീട് എല്ലാകാലത്തും സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രതിനിധികളാണ് ഇവിടെനിന്ന് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളിലായി മത്സരിച്ച ജനതാദളുകള്‍ ഇത്തവണ ഒരുമുന്നണിയുടെ ഭാഗമാണ്. ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിക്കുന്ന ഘടകങ്ങളിലൊന്ന് ഇതാണ്.
വികസനത്തേക്കാളേറെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന മണ്ഡലമാണ് വടകര.


മണ്ഡലത്തിലെ വടകര മുനിസിപ്പാലിറ്റിയിലും ചോറോട് പഞ്ചായത്തിലും ഇടതുഭരണമാണ്. ഏറാമല, അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകളില്‍ യു.ഡി.എഫ് - ആര്‍.എം.പി സഖ്യമാണ് ഭരണത്തില്‍. യു.ഡി.എഫും ആര്‍.എം.പിയും ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഈ പരീക്ഷണം വിജയിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിയാത്തതും ഈ പ്രത്യേക സാഹചര്യത്തിലാണ്.


പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ.മുരളീധരന് 22,963 വോട്ടിന്റെ ലീഡുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും കണക്കുകളും യു.ഡി.എഫ് - ആര്‍.എം.പി സഖ്യത്തിനു കരുത്തേകുന്നുണ്ട്. ആര്‍.എം.പിയെ സംബന്ധിച്ച് രമയുടെ വിജയം അനിവാര്യമാണ്.
രമയെ പരാജയപ്പെടുത്തേണ്ടത് എല്‍.ഡി.എഫിന്റെ അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇതിന് പഠിച്ചുവച്ച അടവുകള്‍ മാത്രം മതിയാവില്ലെന്ന ബോധ്യവും ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ സംഘടനാ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് സി.പി.എം.
സഹകരണ മേഖലയിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് മനയത്ത് ചന്ദ്രന്‍. മണ്ഡലത്തിലെ ഏറാമല സ്വദേശി. ഇടതുസര്‍ക്കാരിന്റെ വികസന തുടര്‍ച്ചയ്ക്കാണ് മനയത്ത് ചന്ദ്രന്‍ വോട്ട് ചോദിക്കുന്നത്. വടകരയില്‍ ശക്തിതെളിയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago