കടം വാങ്ങിയുള്ള ഇടത് ക്ഷേമപദ്ധതികള്‍ വിനയായിത്തീരുമെന്ന് ശശി തരൂര്‍
കല്‍പ്പറ്റ: ഇടത് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയത് കടം വാങ്ങിയാണെന്നും ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. ജനങ്ങളില്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കേണ്ട സാഹചര്യമുണ്ടാകും. കല്‍പ്പറ്റയില്‍ യു.ഡി.വൈ.എഫ് സംഘടിപ്പിച്ച എര്‍മജിങ് കല്‍പ്പറ്റ 'യൂത്ത് ഇന്‍ ഡയലോഗ'് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ചാണ് നടപ്പാക്കുക. കടം വാങ്ങിയല്ല. നിക്ഷേപങ്ങളിലൂടെ പണം സമാഹരിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഐ.ടി മേഖലയില്‍ നിരവധി നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ട്. ഇതിനായി അധികാരത്തിലെത്തിയാല്‍ പുതിയ ഐ.ടി ആക്ട് കൊണ്ടുവരും.
ദേശീയതലത്തില്‍ പ്രതിപക്ഷങ്ങള്‍ കൂടുതല്‍ ഒരുമയോടെ നീങ്ങിയാല്‍ ബി.ജെ.പിയെ താഴെയിറക്കാനാകും.
2019 തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 63 ശതമാനം ജനങ്ങള്‍ ഇവരെ അംഗീകരിക്കാത്തവരാണ്. ഈ വോട്ടുകള്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ചിതറിപ്പോകുകയായിരുന്നു. ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."