HOME
DETAILS

വൈകിയോടുന്ന ജീവിതം

  
backup
March 20 2022 | 05:03 AM

95632-1263

പണ്ട് ക്ലാസിലെത്താന്‍ വൈകിയാല്‍ ടീച്ചര്‍ കണ്ണുരുട്ടുമായിരുന്നു. പഠനകാലം കഴിഞ്ഞ് ഇപ്പോള്‍ ഉയന്ന ജോലി കിട്ടി. പക്ഷേ, ജോലിസ്ഥലത്തെത്താന്‍ വൈകിയാല്‍ സഹപ്രവര്‍ത്തകരും കണ്ണുരുട്ടുന്നു. വയ്യ, ജീവിതകാലം മുഴുവന്‍ ഓരോരുത്തരെയും പേടിച്ചു ജീവിക്കാന്‍ വയ്യ.''
മകന്റെ പരാതി കേട്ടപ്പോള്‍ അമ്മ ചോദിച്ചു:
''സമയത്തിനു കാര്യങ്ങള്‍ ചെയ്താല്‍ പേടി തോന്നാറുണ്ടോ?''
''ഇല്ല. എന്തെന്നില്ലാത്ത ആശ്വാസമാണ് അപ്പോള്‍ അനുഭവപ്പെടാറുള്ളത്.''
''എങ്കില്‍ കണ്ണുരുട്ടുന്നവര്‍ക്കല്ല, കണ്ണുരുട്ടിക്കുന്ന നിനക്കാണു കുഴപ്പം.''


കൃത്യനിഷ്ഠതയില്ലായ്മയ്ക്ക് പ്രകൃതി ഏര്‍പ്പെടുത്തുന്ന ശമ്പളമാണു ഭയം. ആ ഭയം അഭയമില്ലാതാക്കുന്ന 'തലവേദന'യായിരിക്കും. അതു യാത്രാസുഖം നഷ്ടപ്പെടുത്തും. നെഞ്ചിടിപ്പേറ്റും. ചിലപ്പോള്‍ മനസും തര്‍ക്കും. സുഖമായൊന്നുറങ്ങാന്‍ വിചാരിച്ചാല്‍ അതിനവസരം ഉണ്ടാകില്ല. ശാന്തമായൊന്നിരിക്കാന്‍ കരുതിയാല്‍ പിടിമുറുക്കിയ പിരിമുറുക്കം അതിനു സമ്മതിക്കില്ല. ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ പോലും കഴിയില്ല. എപ്പോഴും ഒരുതരം അസ്വസ്ഥതയും അസമാധാനവുമായിരിക്കും കൂട്ട്.


ബസ് പോയിക്കാണുമോ എന്ന ഭയത്താല്‍ കിതച്ചോടുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ. ട്രെയിന്‍ നഷ്ടപ്പെടുമോ എന്ന ചിന്തയില്‍ അവര്‍ക്കു പരിസരബോധംപോലും ഉണ്ടാകില്ല. മാനേജറുടെ പഴി കേള്‍ക്കേണ്ടിവരുമോ എന്ന ആധിയായിരിക്കം മനം നിറയെ. ഓഫിസ് അടച്ചുപോകുമോ എന്ന ആശങ്കയില്‍ അവര്‍ക്കു നില്‍ക്കപ്പൊറുതി പോലുമുണ്ടാകില്ല. തീയതി കഴിഞ്ഞുപോകുമോ എന്ന ചിന്തയിലായിരിക്കും രാത്രി മുഴുവന്‍ അവര്‍ കഴിച്ചുകൂട്ടേണ്ടി വരുക.


ചെയ്യേണ്ടതു സമയത്തിനു ചെയ്യാതിരിക്കുക വഴി നഷ്ടമാകുന്നത് ഒരവസരം മാത്രമല്ല, ജീവിതം തന്നെയായിരിക്കും. ഒരു മിനിറ്റേ വൈകിയുള്ളൂ എന്നു പറഞ്ഞിട്ടു കാര്യമില്ല. സമയത്തിനു ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടാല്‍ ന്യായീകരണങ്ങള്‍കൊണ്ട് പരിഹാരം കാണാന്‍ കഴിയില്ലല്ലോ. വെറും അഞ്ചുമിനിറ്റ് വൈകിയതായിരിക്കാം കാരണം. പറഞ്ഞിട്ടെന്ത്? വിമാനം പറന്നുയര്‍ന്നാല്‍ ഒരാള്‍കൂടിയുണ്ടെന്നു പറഞ്ഞു തിരിച്ചിറക്കാന്‍ പറ്റുമോ? ഒരുപക്ഷേ, കാലങ്ങളോളം കാത്തിരുന്നു കിട്ടിയ ഏറ്റവും ഇഷ്ടപ്പെട്ട ജോലിയുടെ നഷ്ടമായിരിക്കാം അതുവഴിയുണ്ടാവുക.
സമയത്തിനു ചെയ്തിരുന്നെങ്കില്‍ നൂറു രൂപയ്ക്കു പൂര്‍ത്തീകരിക്കാമായിരുന്ന ഒരുകാര്യം അല്‍പനേരത്തെ ആലസ്യംമൂലം പതിനായിരം രൂപയ്ക്കു പൂര്‍ത്തീകരിക്കേണ്ടി വരുകയെന്നത് എത്ര കഷ്ടമാണ്. തുടക്കത്തില്‍ ഒരു മിനിറ്റെടുത്താല്‍ മാറ്റാമായിരുന്ന പാളിച്ച അനാസ്ഥമൂലം ആയിരം മണിക്കൂറെടുത്താലും മാറ്റിയെടുക്കാന്‍ പറ്റാത്ത ദുരന്തമായി മാറുന്ന അവസ്ഥ എത്രമേല്‍ സങ്കടകരം!
സമയത്തിനു ചെയ്യുന്നവര്‍ക്കു സമാധാനത്തോടെ ചെയ്യാം. താമസം കാണിക്കുന്നവര്‍ക്കു തിരക്കിടേണ്ടി വരുകയും തട്ടിക്കൂട്ടുപരിപാടികളില്‍ ഒതുക്കേണ്ടി വരുകയും ചെയ്യും. അവര്‍ക്ക് ഒന്നും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയില്ല, തത്ക്കാലം ഒപ്പിക്കാനേ കഴിയൂ. പത്തു മിനിറ്റുകൊണ്ട് ആശ്വാസത്തോടെ ഒരു കിലോമീറ്റര്‍ നടക്കുന്നതും പത്തു മിനിറ്റിലെ അവസാന മൂന്നു മിനിറ്റുകൊണ്ട് അത്രയും ദൂരം ഓടിയെത്താന്‍ ശ്രമിക്കുന്നതും രണ്ടനുഭവങ്ങളാണല്ലോ പ്രദാനം ചെയ്യുക.


വിജയത്തിലേക്കുള്ള ആദ്യപടി കൃത്യനിഷ്ഠതയാണ്. ആ ഗുണം മുഖമുദ്രയാക്കാത്തവര്‍ അവരുടെ തന്നെ ശത്രുവായിരിക്കും. അവര്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ മാത്രം സമയമല്ല, അവരെ കാത്തുകഴിയുന്നവരുടെ കൂടി ജീവിതനിമിഷങ്ങളാണ്. അഞ്ചു മിനിറ്റ് വൈകിയാണു വീട്ടില്‍നിന്ന് ഇറങ്ങിയതെന്നു സങ്കല്‍പിക്കുക. എങ്കില്‍ വൈകിയ ആ അഞ്ചു മിനിറ്റിന്റെ പ്രതിഫലനങ്ങള്‍ അന്ന് അവന്‍ ഇടപെടുന്ന എല്ലാ മേഖലയിലും നിഴലിച്ചുനില്‍ക്കും. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ വൈകിയാല്‍ അതെല്ലാ സ്റ്റേഷനിലും വൈകുമല്ലോ. ഓഫിസില്‍ തന്നെ കാത്തുനില്‍ക്കുന്നവരുണ്ടാകും. അവരുടെ വിലപ്പെട്ട സമയത്തില്‍നിന്ന് അഞ്ചു മിനിറ്റു നഷ്ടപ്പെടുന്നു. അതവരെ മാത്രമല്ല, അവരെ ആശ്രയിച്ചു നില്‍ക്കുന്നവരെയും ബാധിക്കുന്നു. ഇനി അവരെയും ആശ്രയിക്കുന്നവരുണ്ടെങ്കില്‍ ആ നഷ്ടം അവരിലേക്കും നീളം. ഈ കണ്ണി എത്രത്തോളം നീണ്ടുനില്‍ക്കുന്നുവെന്ന് പ്രവചിക്കാന്‍ കഴിയില്ല. അപ്പോള്‍ 'വൈകല്‍' എന്ന വൈകൃതം സ്വന്തത്തോടും സമൂഹത്തോടും ചെയ്യുന്നത് എത്ര വലിയ ക്രൂരതയായിരിക്കുമെന്ന് ഓര്‍ത്തുനോക്കൂ.


കൃത്യനിഷ്ഠതയുടെ ചേരുവ ചേരാത്ത ഒരുജീവിതവും അടുക്കുംചിട്ടയുമുള്ളതാകില്ല. അത്തരം ജീവിതങ്ങള്‍ക്ക് പുരോഗതിയിലേക്കുള്ള സഞ്ചാരം അതീവ ദുഷ്‌കരമായിരിക്കും. ഉപയോഗപ്പെടുത്തി വിജയം കൊയ്യാമായിരുന്ന എത്രയോ അമൂല്യമായ അവസരങ്ങളായിരിക്കും അവര്‍ക്കു നഷ്ടമാവുക. സമൂഹത്തില്‍ അവര്‍ക്കു വിശ്വാസ്യതയുണ്ടാകില്ലെന്നതാണ് അതിലേറെ കഷ്ടം. സമയത്തിനു കാര്യങ്ങള്‍ നിര്‍വഹിക്കാത്തവനെ ആരു വിശ്വസിക്കാന്‍? ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ വെറുപ്പ് സമ്പാദിക്കുന്നത് വൈകിയോടുന്നവയാണ്. വൈകിയോടുന്ന ജീവിതത്തെയും പിറുപിറുപ്പോടെയായിരിക്കും ആളുകള്‍ സമീപിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago