സി.എ.എ കേസ് പിന്‍വലിക്കല്‍ എല്‍. ഡി.എഫിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാം, കോടതിയിലെത്തിയ കേസില്‍ ഇനി എന്തു ചെയ്യാനെന്നും കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ഏറെ വൈകിപ്പോയെന്ന വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കൈകൊണ്ട ഒന്നാണെന്നും കോടതിയില്‍ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജ്ഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിന്‍വലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരുമാനം പ്രചാരണത്തില്‍ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ല. ഈ കേസുകളൊക്കെ നേരത്തെ പിന്‍വലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയില്‍ കിടക്കുന്ന കേസുകള്‍ ഇനി എന്ത് ചെയ്യാനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പൗരത്വ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ മറുപടിയ നല്‍കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതി (സി.എ.എ) വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ജില്ല പൊലിസ് മേധാവിമാര്‍ക്ക് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസമാണ് നിര്‍ദേശം നല്‍കിയത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം.
പിന്‍വലിക്കാമെന്ന് തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് ഉറപ്പാക്കണം. ജാമ്യം ലഭിക്കാന്‍ അര്‍ഹതയുള്ള കേസുകളിലും വേഗത്തില്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ വഴി അനുകൂല റിപ്പോര്‍ട്ട് ഹാജരാക്കുമ്പോള്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.
കേസുകള്‍ പിന്‍വലിക്കാത്തതിനെതിരെ മുസ്‌ലിം സംഘടനകളും പ്രതിപക്ഷപാര്‍ട്ടികളും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. പിന്നാലെ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് 2022 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സി.എ.എയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 7913 പേര്‍ക്കെതിരെ 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഒരാഴ്ച മുമ്പത്തെ കണക്കനുസരിച്ച് 114 കേസുകള്‍ പിന്‍വലിച്ചു. 241 കേസുകളില്‍ ശിക്ഷ വിധിച്ചു. 11 കേസുകളില്‍ ഉള്‍പ്പെട്ടവരെ കുറ്റമുക്തരാക്കി.
502 കേസുകള്‍ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019ലാണ് പാര്‍ലമെന്റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. മാര്‍ച്ച് 11ന് വിജ്ഞാപനം പുറത്തിറക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ 2019 ഡിസംബര്‍ 10 മുതലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."