ജിദ്ദക്ക് നേരെ രാത്രി വീണ്ടും ഹൂതി മിസൈൽ ആക്രമണ ശ്രമം
റിയാദ്: സഊദിയിലെ പുരാതന വാണിജ്യ നഗരിയായ ജിദ്ദ നഗരത്തിന് നേരെ ഞായറാഴ്ച്ച രാത്രി വീണ്ടും ഹൂതി ആക്രമണ ശ്രമം. ജിദ്ദ നഗരത്തെ ലക്ഷ്യമാക്കി കുതിച്ചെത്തിയ മിസൈലുകൾ അറബ് സഖ്യ സേന ആകാശത്ത് വെച്ച് വിഫലമാക്കി. ശനി, ഞായർ ദിവസങ്ങളിലായി പല തവണയായി ഹൂതികളുടെ ആക്രമണം സഊദിക്കെതിരെ നടന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രാത്രി വീണ്ടും മിസൈലുകൾ എത്തിച്ചത്.
ജസാൻ, ഖമീസ് മുഷൈത്, തായ്ഫ്, യാൻബു, ദഹ്റാൻ അൽ-ജനൂബ് എന്നിവിടങ്ങളിൽ ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ഒമ്പത് ഡ്രോണുകൾ സഊദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന തടഞ്ഞുനിർത്തി നശിപ്പിച്ചതായി അറബ് സഖ്യം ഞായറാഴ്ച നേരത്തെ അറിയിച്ചിരുന്നു.
ജിദ്ദയിലെ അരാംകോ പെട്രോളിയം ഉൽപന്ന വിതരണ പ്ലാന്റിൽ ഹൂത്തികൾ ആക്രമണം നടത്തിയെന്നും ഇതേ തുടർന്ന് ടാങ്കുകളിലൊന്നിൽ പരിമിതമായ തീപിടിത്തത്തിന് കാരണമായെന്നും ഇന്നലെ പകൽ സഖ്യസേന അറിയിച്ചിരുന്നു. എന്നാൽ, ആളപായമോ വാൻ ദുരന്തമോ ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കി.
സഊദിയി അറേബ്യയ്ക്കെതിരായ യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി മലീഷ്യ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും രാജ്യത്തിന്റെ പ്രതിരോധ പിന്തുണ സ്ഥിരീകരിക്കുകയും ചെയ്തതായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."