പൊലിസ് പിടികൂടിയ വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാക്കുന്നു
അന്തിക്കാട്: നിയമ പാലകര്‍ പിടികൂടിയ വാഹനങ്ങള്‍ അന്തിക്കാട് പൊലിസ് സ്റ്റേഷന് മുന്നിലെ റോഡരുകില്‍ നിരന്നതോടെ ഇതുവഴിയുള്ള ഗതാഗതത്തിന്' തടസമായി. ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകള്‍ പിടികൂടിയിട്ട് ദിവസങ്ങളായി.
നിയമലഘനം നടത്തി പിടിയിലാകുന്ന വാഹനങ്ങള്‍ സുരക്ഷിതമായി 'സൂക്ഷിക്കാന്‍ അന്തിക്കാട് പൊലിസിന് മറ്റ് മാര്‍ഗങ്ങളില്ല. ഈ വാഹനങ്ങള്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ ഗതാഗത കുരുക്കിന് കാരണമാകുന്നത്.
പൊതുവെ മറ്റു റോഡുകളെ അപേക്ഷിച്ച് അന്തിക്കാട്ടെ പൊതുമരാമത്ത് വകുപ്പിന്റെ റോസ് വീതി കുറവാണ്. പൊലിസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സ്റ്റേഷന് കോപൗണ്ടിലേക്ക് കടത്തുന്നതിന് പരിമിതികളേറെയാണ്. ചുറ്റുമതി ലും ഗേയ്റ്റും വലിയ വാഹനങ്ങള്‍ അകത്തേക്ക് കടത്തുന്നതിന് തടസമാണ് പഴയ പൊലിസ് സ്റ്റേഷന് കെട്ടിടം ഇതിനകം കണ്ടം ചെയ്തതാണ്. ഇത് പൊളിച്ചു നീക്കുകയും പഴയ ഗേയ്റ്റ് അല്‍പ്പം വീതി കൂട്ടി പുനക്രമീകരിക്കുകയും ചെയ്താല്‍ പിടികൂടുന്ന വാഹനങ്ങള്‍ ഗതാഗതത്തിന് തടസമാകാതെ കോംപൗണ്ടിലേക്ക് കയറ്റി ഇടാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."