ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം. രാവിലെ തെക്കന്‍ സുലാവേസി പ്രവിശ്യയിലെ മകസാര്‍ പട്ടണത്തിലെ കരേബോസി സ്‌ക്വയറിലാണ് സ്‌ഫോടനം നടന്നത്. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഓശാന ഞായറിന്റെ ഭാഗമായി പള്ളിയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കവെയാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്കും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ തകരാര്‍ സംഭവിച്ചു.
സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിപ്പിച്ച് പള്ളിയിലെത്തിയവരെ വീട്ടിലേക്ക് മടക്കി അയച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
2018ല്‍ സുരബയ പട്ടണത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2002ല്‍ ബാലി ദ്വീപിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 202 പേര്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."