കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍; കല്ലിളക്കിയാല്‍ വിവരമറിയും: മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ . തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാ?ഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സര്‍ക്കാര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ സില്‍വര്‍ ലൈനിനു സമാനമായ പദ്ധതികള്‍ തുടങ്ങി. കോണ്‍ഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.
സമരത്തെ പൊലിസ് ഒരിടത്തും അടിച്ചമര്‍ത്തുന്നില്ല. ബോധപൂര്‍വം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ പിന്നെ കോണ്‍ഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോള്‍ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."