ഞാന്‍ വന്നതോടെ സംസ്ഥാനത്തെ ബി.ജെ.പി ആകെ മാറി: ഇ ശ്രീധരന്‍
തിരുവനന്തപുരം: താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറിയതായി ഇ. ശ്രീധരന്‍. നിരവധിയാളുകളാണ് തന്റെ പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ ബി.ജെ.പി അനുകൂല മനോഭാവവുമായി മുന്നോട്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
'തന്റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാധിക്കും ' ഇ.ശ്രീധരന്‍ ന്യൂസബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്. ഭക്ഷണം, ഊര്‍ജ്ജം, തൊഴിലാളികള്‍ അടക്കമുള്ള കാര്യങ്ങളില്‍ പോലും സ്വയം പര്യാപ്തത കൈവരിക്കാന്‍ സംസ്ഥാനത്തിന് ഇതുവരെയായിട്ടില്ല. പുറത്ത് നിന്ന് നോക്കിയാല്‍ കേരളത്തിന് തകരാറൊന്നുമില്ല. എന്നാല്‍ പുറത്ത് നിന്നുള്ള പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."