സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ച് ബിജെപി പ്രവര്ത്തകന്
കക്കോടി: ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ദിനേശ് കുമാറിനെ സ്മൃതി ഇറാനിയുടെ റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രകടനത്തിലുണ്ടായിരുന്ന പ്രവര്ത്തകന് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണട തകര്‍ന്ന് മുഖത്ത് പരിക്കേറ്റ ഇയാളെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചു.
തുറന്ന വാഹനത്തില്‍ റോഡ്ഷോ നടത്തിയിരുന്ന സ്മൃതി ഇറാനി കുറച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് യാത്ര ചെയ്യാന്‍ സ്കൂട്ടര്‍ ലഭിക്കുമോയെന്നും തുടര്‍ന്ന് സ്കൂട്ടറില്‍ യാത്ര തുടര്‍ന്നതോടെ വാഹനത്തിനു മുന്നിലൂടെ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി.
കക്കോടി പൊക്കിരാത്ത് ബില്‍ഡിങ്ങിന് മുന്നിലെത്തിയതോടെ പ്രകടനത്തിലുള്ളയാള്‍ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മറ്റുള്ളവരും അടിക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രകടനത്തിലുള്ള ചിലര്‍ തന്നെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി നേതാക്കളോട് മര്ദനെത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ജാഥയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കയറിക്കൂടിയോ എന്ന് പരിശോധിക്കുമെന്നാണ് പറഞ്ഞത്. മര്‍ദിച്ച ആളിന്റെ ഫോട്ടോ കാമറയില്‍ ഉണ്ടെന്ന് പറഞ്ഞതോടെ മറ്റ് നേതാക്കള്‍ എത്തി ക്ഷമ ചോദിച്ചു.
റോഡ് ഷോക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് തന്നെ മര്‍ദനമേറ്റത് ബി.ജെ.പിക്ക് നാണക്കേടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."