HOME
DETAILS
MAL
'മണ്ണെണ്ണ വിലവര്‍ധനവ്; കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം'
backup
August 19 2016 | 19:08 PM
തിരുവനന്തപുരം: തീരദേശജനതയുടെ അന്നംമുടക്കുന്ന മണ്ണെണ്ണയുടെ വില വര്‍ധനവില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്.
ഭീമമായ തുക മുടക്കി വാങ്ങിയ മത്സ്യബന്ധന ഉപകരണങ്ങള്‍ കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍പോലെ തീരത്തുവച്ചിരിക്കേണ്ട ഗതികേടാണ്. ലിറ്ററിന് 25 പൈസ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയപ്പോള്‍ കേരളസര്‍ക്കാര്‍ ലിറ്ററിന് 1.87 രൂപ കൂട്ടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികളോട് ക്രൂരതയാണ് കാണിക്കുന്നതെന്നും ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി. അഞ്ചുതെങ്ങ് അനില്‍ ആബേല്‍, ചവറ ഇ. ജോണ്‍, വിഴിഞ്ഞം അരുള്‍ ദാസ്, ആലപ്പുഴ പി.എല്‍ ജോണ്‍കുട്ടി, ജോണ്‍തോമസ് ഐത്തിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."