ക്ലിനിക്കില്‍ നിന്നും നല്കിയ മരുന്ന് കഴിച്ച് ശരീരം തളര്‍ന്നതായി പരാതി
വെമ്പായം: പഞ്ചായത്ത് പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്നും നല്കിയ കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ച് വീട്ടമ്മയുടെ ശരീരം തളര്ന്നതായ് പരാതി.
വെമ്പായം മുക്കംപാമൂട് ഹസീന മന്‍സിലില്‍ ലൈല 2012 മുതല്‍ പാര്ക്കിസാന് അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് വെമ്പായം പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ലൈലയുടെ വീട്ടിലെത്തുകയും മെഡിക്കല്റിപ്പോട്ടുകള് പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്ന് ആറുമാസം കഴിഞ്ഞ് മെഡിക്കല്‍ ടീം എത്തി പരിശോധനകള്‍ നടത്തി മരുന്നുകള്‍ അനുവദിക്കുകയായിരുന്നു. വെമ്പായം പഞ്ചായത്ത് പ്രാഥമികാരോഗ്യകോന്ദ്രത്തില് നിന്നായിരുന്നു ഇവര്‍ക്ക് മരുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2013 ഒക്ടോബറില്‍ മരുന്ന് കഴിച്ചപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് എണീക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സതേടി. ഇതിനിടെ പരിശോധിച്ചപ്പോഴാണ് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും നല്കിയ മരുന്ന് ഡേറ്റ് കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്. പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ക്കും മറ്റും പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലന്നാണ് പഞ്ചായാത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇപ്പോള്‍ ശരീരം തളര്‍ന്ന് ഏഴുന്നേല്ക്കാന് കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ലൈല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."