HOME
DETAILS

ജോഷിമഠല്ല കേരളം, പക്ഷേ

  
backup
January 17 2023 | 04:01 AM

89651563-1


ഉത്തരാഖണ്ഡിലെ പരിസ്ഥിതി അതിലോല പ്രദേശമായ ജോഷിമഠും പരിസര മേഖലകളും ഇടിഞ്ഞു താഴുന്നത് കേരളത്തിലുള്ളവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഹിമാലയത്തിന്റെ താഴ്‌വാരമായ ഉത്തരാഖണ്ഡിലെ ഇടിഞ്ഞുതാഴലിനു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത് അതീവ പരിസ്ഥിതി ദുർബല മേഖലയിലെ അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളാണ്. ജോഷിമഠിലെ കുന്നുകളിൽ പൊടുന്നനെയാണ് ബഹുനില കെട്ടിടങ്ങൾ മുളച്ചുപൊങ്ങിയത്. ഇതോടൊപ്പം എൻ.ടി.പി.സിയുടെ പ്രൊജക്ടും കാരണമായെന്നാണ് ജോഷിമഠിലെ പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ എൻ.ടി.പി.സിക്ക് ഇതുമായി ബന്ധമില്ലെന്നാണ് ഊർജ സെക്രട്ടറി പറയുന്നത്. ഇതുസംബന്ധിച്ച ശാസ്ത്രീയ പഠനം പൂർത്തിയായാലേ ആരു പറയുന്നതാണ് ശരിയെന്ന് മനസിലാകുകയുള്ളൂ. എൻ.ടി.പി.സിയുടെ തപോവൻ വിഷ്ണുഗഡ് ഹൈഡ്രോ ഇലക്ട്രിക് പവർ പ്രൊജക്ടും ചാർ ധാം ദേശീയപാത പദ്ധതിയുമാണ് സമീപകാലത്ത് ജോഷിമഠിലെ വലിയ നിർമാണപ്രവർത്തനങ്ങൾ. ജല വൈദ്യുത പദ്ധതിക്ക് വേണ്ടി സ്‌ഫോടനങ്ങളും മറ്റും നടന്നിരുന്നു. ഇതെല്ലാം ഭൂമിയിൽ ആഘാതമുണ്ടാക്കിയെന്നാണ് ഇവിടത്തുകാർ ഉറച്ചുവിശ്വസിക്കുന്നത്. ജോഷിമഠ് പൂർണമായും ഇടിഞ്ഞുതാഴുമെന്നും 12 ദിവസത്തിനിടെ 5.4 സെ.മി ഇടിഞ്ഞെന്നും കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട റിമോട്ട് സെൻസിങ് പഠനത്തിൽ കണ്ടെത്തിയിരുന്നു. കാർട്ടോസാറ്റ് ശ്രേണിയിൽപ്പെട്ട ഉപഗ്രഹം ഉപയോഗിച്ചാണ് പഠനം നടത്തിയത്.


ഐ.എസ്.ആർ.ഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ പുറത്തുവിട്ട പഠനം പൊടുന്നനെ ഐ.എസ്.ആർ.ഒ വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചത് ദുരൂഹതക്ക് കാരണമായി. ജോഷിമഠിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിലും ഐ.എസ്.ആർ.ഒ ഉൾപ്പെട്ടിട്ടില്ല. ഭൂമിയുടെ ബാഹ്യവും ആന്തരികവുമായ മാറ്റങ്ങൾ ഉപഗ്രഹ പഠനത്തിലൂടെ കണ്ടെത്താമെന്നിരിക്കെ ഐ.എസ്.ആർ.ഒയെ പഠന സംഘത്തിൽ ഉൾപ്പെടുത്താത്തത് എന്താണെന്ന് വ്യക്തമല്ല.


ജോഷിമഠിനു പിന്നാലെ ഹിമാചലിലും ഭൂമി താഴ്‌ന്നെന്ന വാർത്തകൾ വന്നതോടെ ഇന്ത്യയുടെ തെക്കേ അറ്റത്തെ കേരളത്തിലും ആശങ്കയും ചർച്ചയും ഉയർന്നുകഴിഞ്ഞു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും ഈയിടെ രൂക്ഷമായ പ്രളയവും ഉരുൾപൊട്ടലും ജോഷിമഠിന്റെ പശ്ചാത്തലത്തിൽ മലയാളിയെ വീണ്ടും ആശങ്കപ്പെടുത്തുന്നതിൽ അത്ഭുതമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇതിനു കാരണമായിട്ടുണ്ടാകും. എന്നാൽ ജോഷിമഠിലെ പോലെ ഭൂമി ഇടിഞ്ഞുതാഴൽ കേരളത്തിൽ പേടിക്കേണ്ടിവരില്ലെങ്കിലും വർഷകാലത്തെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇനിയും കൂടാനെ സാധ്യതയുള്ളൂവെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.


ഹിമാലയത്തിനു താഴെയുള്ള ഭൂമിയുടെ ആന്തരികവും ബാഹ്യവുമായ സവിശേഷത, ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങൾ, പാറയുടെയും മണ്ണിന്റെയും സ്വഭാവം, ഘടന എന്നിവ വിലയിരുത്തിയാൽ തന്നെ കേരളത്തിന്റെ സ്ഥിതിയും ജോഷിമഠിന്റെ സ്ഥിതിയും വിഭിന്നമാണ് എന്ന് മനസിലാക്കാം. ഹിമാലയൻ മേഖലയിൽ ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റ് യൂറേഷ്യൻ പ്ലേറ്റിലേക്ക് തെന്നിനീങ്ങുന്നതിനാൽ ഇവിടെ ഭൂചലനങ്ങൾ പതിവാണ്. ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റിന്റെ വടക്കാണ് ഹിമാലയൻ മലനിരകൾ. ഈ അസന്തുലിതാവസ്ഥ ഭൂമി ഇടിഞ്ഞു താഴലിന് ഒരു കാരണമാണ്. എന്നാൽ അത്തരം സാഹചര്യം കേരളത്തിലെ പശ്ചിമഘട്ടം നേരിടുന്നില്ല.


ചുണ്ണാമ്പു കല്ലുകൾ പോലുള്ള സെഡിമെന്ററി പാറകളാൽ നിർമിതമാണ് ഹിമാലയൻ താഴ്‌വാരങ്ങൾ. ചെറിയ മഴയും മഞ്ഞുവീഴ്ചയും ഇവിടെ മണ്ണിടിച്ചിലിനു കാരണമാകും. കേരളത്തിൽ ഉറപ്പുള്ള ബസാൾട്ടിക് പാറയാണ് എന്നതിനാൽ ഭൂസ്ഥിരത താരതമ്യേന കൂടുതലാണ്. ഇങ്ങനെ നോക്കിയാൽ ഭൂഗർഭശാസ്ത്രത്തിൽ കേരളവും ജോഷിമഠും തമ്മിൽ രണ്ടാണെന്ന് വ്യക്തമാണ്.
എന്നാൽ, കേരളത്തിലെ പശ്ചിമഘട്ടവും പരിസ്ഥിതിലോല മേഖലയാണ്. അതിന് മറ്റു ഭൂമിശാസ്ത്രപരമായ കാരണങ്ങളുണ്ട്. മലനിരകളുടെ സ്വഭാവവും ഘടനയും, മണ്ണിന്റെ ഘടന, ജൈവസമ്പത്ത് തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിലുൾപ്പെടും. കേരളത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ബഹുഭൂരിഭാഗവും പാറയും പറപ്പൊടിയും വരുന്നത് പശ്ചിമഘട്ട മേഖലയിലെ ക്വാറികളിൽ നിന്നാണ്. സർക്കാരിന്റെ അറിവോടെയും ലൈസൻസോടെയും അല്ലാതെയും പ്രവർത്തിക്കുന്ന ഖനനങ്ങൾക്ക് നിയന്ത്രണം ഇല്ലെങ്കിൽ കേരളത്തിന്റെ ഭാവിയും ഇരുളടഞ്ഞതാകും. ഖനനം വലിയതോതിൽ പശ്ചിമഘട്ട മേഖലയിൽ തുടരുന്നത് ആ മലനിരകളുടെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശം കൂടിയായതിനാൽ ഉരുൾപൊട്ടലുകളുടെ എണ്ണം കൂടുകയും ചെയ്യും. കേരളത്തിലെ പ്രളയത്തിനു കാരണം ഒന്നിച്ചുണ്ടായ ഉരുൾപൊട്ടലുകളാണെന്ന് ഓർക്കുക. 2018 ലെ പ്രളയത്തിനു ശേഷവും പശ്ചിമഘട്ടത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി സർക്കാർ എന്തെല്ലാം ചെയ്തുവെന്ന് പരിശോധിക്കേണ്ടതാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നത് കിഴക്ക് ഭാഗത്തെ പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറുള്ള അറബിക്കടലുമാണ്. കാലാവസ്ഥാവ്യതിയാന കാലത്ത് കേരളത്തിന് ഏറ്റവും വെല്ലുവിളിയാകുന്നതും ഇവയാണ്. അതിനാൽ ഈ രണ്ടു പ്രകൃതി വിഭവങ്ങളെയും കരുതലോടെ സംരക്ഷിക്കുകയെന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. മലയ്ക്കും കടലിനും ഇടയിലുള്ള ചെറിയ പ്രദേശത്താണ് കേരള ജനത തിങ്ങിപ്പാർക്കുന്നത്. അവരെ മുക്കിക്കൊല്ലാൻ പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളും മറ്റും കാരണമായേക്കും.
ഉപഗ്രഹം ഉപയോഗിച്ച് ഭൂമിയെക്കുറിച്ചുള്ള പഠനത്തിന് അനേകം അവസരമുള്ള കാലമായിട്ടും കേരളത്തിലെ ലാന്റ് മാപ്പിങ് കാര്യക്ഷമമായി നിർവഹിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് അത്യാവശ്യമായി ചെയ്യേണ്ടതാണ്. ഏതെല്ലാം ഭൂമിയിൽ നിർമാണം സാധ്യമാണെന്നും എവിടെയെല്ലാം നിയന്ത്രണം വേണമെന്നും ഇങ്ങനെ നിർണയിക്കാം. ഭൂമിയുടെ ബാഹ്യഘടന മാത്രമല്ല ആന്തരികഘടനകൂടി പഠിച്ചാലേ പ്രദേശങ്ങൾ നിർണയിക്കാനാകൂ. രാഷ്ട്രീയ ഇടപെടലുകളും മറ്റും ഇത്തരം പ്രദേശം കണ്ടെത്താനും നിർണയിക്കാനും തടസമായേക്കാം. പക്ഷേ ഭാവിയിൽ നിർമാണത്തിനും കൃഷിക്കും എല്ലാം ഭൂമി നിർണയിച്ചുനൽകേണ്ടത് സർക്കാർ ഉത്തരവാദിത്വമാണ്. എങ്കിലേ പ്രകൃതിയെ സംരക്ഷിക്കാനാകൂ. എല്ലായിടത്തും നിർമാണം നടത്തിയാൽ ഭാവിയിൽ ഇവയെല്ലാം പ്രകൃതി തന്നെയെടുക്കും. ജോഷിമഠിന് കേരളവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കേരളത്തിലെ പശ്ചിമഘട്ടം ഇപ്പോഴും എപ്പോഴും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. പ്രകൃതിയെ സ്വാഭാവിക രീതിയിൽ നിലനിർത്താതെ മനുഷ്യന് ഭൂമിയിൽ അതിജീവനം സാധ്യമാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago