സ്വര്‍ണക്കടത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി കേസെടുക്കുന്നില്ല?; അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണെന്നു കോണ്‍ഗ്രസ്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്തുകൊണ്ടാണ് കേസ് എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കാത്തതെന്ന് എ.ഐ.സി.സി വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാല. പ്രധാനമന്ത്രിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ് കേസെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
8,785 കോടിയുടെ വിന്‍ഡ് പവര്‍ അദാനി ഗ്രൂപ്പില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൂടിയ വില നല്കി എന്തിന് ഇവരില്‍ നിന്ന് വാങ്ങണമെന്ന് വ്യക്തമാക്കണം. സോളാര്‍ എനര്‍ജി കോട്ട എന്തിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വെട്ടി കുറച്ചതെന്നും സുര്‍ജേവാല ചോദിച്ചു.
അധികമായി വൈദ്യുതി ഉള്ള സംസ്ഥാനം എന്തിനാണ് ഇത്ര വില നല്കി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഈ രഹസ്യ ധാരണ ഉള്ളത് കൊണ്ടാണോ മോദി സര്‍ക്കാര്‍ പിണറായി വിജയന് എതിരെ കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."