ചരിത്രത്തിലെ ഏറ്റവും വലിയ റമദാന്‍ പദ്ധതിയുമായി ഹറം പള്ളികള്‍
മക്ക
വിശുദ്ധ റമദാനിൽ ഹറമുകളിൽ എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റമദാൻ പ്രവർത്തന പദ്ധതികളാണ് ഈ വർഷം ഒരുക്കുന്നത്. ജനജീവിതം സാധാരണ നിലയിലായതിന് ശേഷം വിശുദ്ധ റമദാൻ മാസത്തിൽ ഇരു ഹറം കാര്യാലയ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിക്ക് വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് തുടക്കമിട്ടു.
തീർഥാടകരെ സഹായിക്കുന്നതിന് 12,000 തൊഴിലാളികളും വനിതാ തീർഥാടകരെ സഹായിക്കുന്നതിനും റമദാൻ സീസണിൽ ഡിജിറ്റൽ സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തുന്നതിനുള്ള വനിതാ കേഡറുകളും സജീവ സാന്നിധ്യം അറിയിക്കുമെന്നും സുദൈസ് അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലായതോടെ ഈ റമദാനില്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഹറം പള്ളികളില്‍ ഇഫ്താര്‍ സുപ്രകള്‍ക്കും അനുമതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."