HOME
DETAILS
MAL
യുപി സ്വദേശിയുടെ മയ്യത്ത് മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഖബറടക്കി
backup
March 30 2021 | 03:03 AM
ത്വായിഫ്: ത്വായിഫ് ലിയയിൽ 25 വർഷത്തോളമായി ലേഡീസ് ടൈലറായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് ധനേപൂർ സ്വദേശി മുഹമ്മദ് ഖലീൽ (55) എന്നവരുടെ ജനാസ ഇബ്രാഹിം ജഫ്ഫാലി ഖബർസ്ഥാനിൽ ഖബറടക്കി. ഒരുവർഷം മുമ്പ് റീ എൻട്രിയിൽ നട്ടിൽ നിന്നെത്തിയ പരേതന് ത്വായിഫിലുള്ള മകൻ തൻവീർ അൻസാരിയടക്കം 2 ആൺ കുട്ടികളും 3 പെണ്‍കുട്ടികളുമാണ്.
ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ പ്രതിനിധിയും ത്വായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടുമായ നാലകത്ത് മുഹമ്മദ് സാലിഹ് സാഹിബ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. സ്വാലിഹ്, അഷ്റഫ് താനാളൂരും പരേതന്റെ മകനും സഹോദരങ്ങളും സുഹൃത്തുക്കളുമായി വൻ ജനാവലി മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."