HOME
DETAILS

അണപൊട്ടി പ്രതിഷേധം

  
backup
March 22 2022 | 06:03 AM

%e0%b4%85%e0%b4%a3%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82

തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുടെ അതിരടയാളക്കല്ലിടലിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയം നട്ടാശ്ശേരിയിലും പ്രതിഷേധം നടന്നു.


കല്ലായിയിൽ
പ്രതിഷേധത്തിര:
കല്ലിടൽ നിർത്തി
കോഴിക്കോട്


അതിശക്തമായ ജനകീയ പ്രതിഷേധത്തിനിടെ കോഴിക്കോട് കല്ലായി കുണ്ടുങ്ങലിൽ സിൽവർ ലൈൻ കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചു. സംഭവസ്ഥലത്ത് പൊലിസും ഉദ്യോഗസ്ഥരുമായുള്ള പ്രതിഷേധക്കാരുടെ വാക്കുതർക്കവും ഉന്തും തള്ളും സംഘർഷത്തിന്റെ വക്കോളമെത്തി.
കഴിഞ്ഞ ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി പൊലിസ് സംയമനത്തോടെയായിരുന്നു പ്രതിഷേധക്കാരെ നേരിട്ടത്. എന്നാൽ സർവ സന്നാഹങ്ങളുമായായിരുന്നു പൊലിസ് നിലയുറപ്പിച്ചത്.
ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ കുറ്റിയടിക്കാൻ എത്തിയതു മുതൽ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ജനകീയ സമിതി ഉയർത്തിയത്.
കല്ലിടാനെത്തിയ സ്‌പെഷൽ തഹസിൽദാർ കെ.ഹരീഷിനെ ജനങ്ങൾ 2 മണിക്കൂറോളം തടഞ്ഞുവച്ചു. തുടർന്ന് തഹസിൽദാറും ഉദ്യോഗസ്ഥരും ഒരു മണിയോടെ തിരിച്ചു പോയി. എന്നാൽ രണ്ടേമുക്കാലോടെ ഉദ്യോഗസ്ഥരും പൊലിസും വീണ്ടും കല്ലിടാനെത്തി. യുവതിയും പ്രായപൂർത്തിയാവാത്ത മൂന്നു കുട്ടികളും താമസിക്കുന്ന വീടിന്റെ ഗെയ്റ്റ് അകത്തുനിന്നു പൂട്ടിയാണ് പൊലിസ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് കല്ലിട്ടത്. ഇതു രംഗം കൂടുതൽ വഷളാക്കി. ഇതിനിടെ കല്ലിടലിനെ ന്യായീകരിക്കാൻ കെ. റെയിൽ ഉദ്യോഗസ്ഥ ശ്യാമ ശ്രമിച്ചത് ജനങ്ങളെ കൂടുതൽ പ്രകോപിതരാക്കി.
കല്ലിടൽ തുടരാൻ അനുവദിക്കില്ലെന്ന നിലപാടിൽ ജനം ഉറച്ചു നിന്നതോടെ താൽക്കാലികമായി നിർത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ശക്തമായ പ്രതിഷേധമാണ് ഇന്നലെ കുണ്ടുങ്ങലിൽ ഉയർന്നത്. കെ. റെയിൽ വിരുദ്ധ ജനകീയ പ്രതിരോധന സമിതി കൺവീനർ ടി.ടി ഇസ്മയിൽ, ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കല്ല് പിഴുതെറിയുന്നതിൽനിന്നു മാറി കല്ലിടുന്നതു തടയുന്നതിലേക്ക് പ്രതിഷേധം മാറ്റുമെന്ന് ടി.ടി ഇസ്മയിൽ അറിയിച്ചു.


ചോറ്റാനിക്കരയിലും
പ്രതിഷേധം ശക്തം
തൃപ്പൂണിത്തുറ


എറണാകുളം ചോറ്റാനിക്കരയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാവിലെ കല്ലിടാനെത്തിയ സർവേ ഉദ്യോഗസ്ഥരെ സ്ത്രീകളും കുട്ടികളുമടക്കം തടഞ്ഞു കല്ലിടൽ തടസപ്പെടുത്തി. സർവേ ഉപകരണം നശിപ്പിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ കല്ലിടാതെ പിന്മാറി.
സമരക്കാർ പിരിഞ്ഞപ്പോൾ മൂന്നു മണിയോടെ ഉദ്യോഗസ്ഥർ വീണ്ടും പൊലിസ് അകമ്പടിയോടെ എത്തി. ഇതോടെ വീണ്ടും ജനങ്ങളും സമരസമിതി നേതാക്കളും സംഘടിച്ചെത്തി തടഞ്ഞു.
അനൂപ് ജേക്കബ് എം.എൽ.എ, കുന്നത്തുനാട് മുൻ എം.എൽ.എ വി.പി സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്നു രാവിലെ ഒമ്പതിന് ചോറ്റാനിക്കരയിൽ ജനകീയ സമിതിയുടെ യോഗം ചേരും.
തിരുന്നാവായയിൽ
സർവേ മാറ്റിവച്ചു
തിരുന്നാവായ (മലപ്പുറം)
പ്രതിഷേധം ശക്തമായതോടെ പഞ്ചായത്തിലെ സിൽവർ ലൈൻ സർവേ മാറ്റിവച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കാളികളായതോടെയാണ് ഇന്നലെ പുനരാരംഭിക്കാനിരുന്ന സർവേ മാറ്റിവച്ചത്.
ശനിയാഴ്ച്ച തെക്കൻ കുറ്റൂർ വില്ലേജിലെ സർവേയെ തുടർന്ന് തിരുന്നാവായ വില്ലേജ് അതിർത്തിയായ പാലപ്പറമ്പിൽ എത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയിരുന്നു. ഇന്നലെ നൂറ് കണക്കിനാളുകൾ സ്ഥലത്ത് തടിച്ചു കൂടിയതിനെ തുടർന്ന് പ്രതിഷേധം ഭയന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ല. ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.പി മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി.


നട്ടാശ്ശേരിയിൽ
വാഹനം തടഞ്ഞ്
പ്രതിഷേധം
കോട്ടയം


നട്ടാശ്ശേരി കുഴിയാനിപ്പടിയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുമായെത്തിയ വാൻ പ്രതിഷേധക്കാർ തടഞ്ഞു. സമരക്കാർ വണ്ടി തടയുകയും വണ്ടിയിൽ കല്ലിന്റെ മുകളിൽ കയറിനിന്ന് പ്രതിഷേധിക്കുകയും ചെയ്തു. കെ റെയിൽ സംഘം അനിശ്ചിതമായി തങ്ങുമെന്ന് ഉറപ്പായതോടെ ഉച്ചയോടെ സമരപ്പന്തലിൽ കഞ്ഞിവയ്പ്പ് ആരംഭിച്ചു.
വൈകിട്ട് ആറിന് സർവേ സംഘവും പൊലിസ് സന്നാഹവും തിരിച്ചുപോയതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞത്. ഇന്ന് വീണ്ടും ശക്തമായ സമരം നടത്തുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കെ. റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ നേതൃത്വം നൽകി.


കൊല്ലത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
കൊല്ലം


സിൽവർ ലൈൻ പദ്ധതിക്കെതിരേ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലത്തുനടന്ന പ്രതിഷേധമാർച്ചിൽ സംഘർഷം. കലക്ടറേറ്റിൽ പ്രതീകാത്മകമായി സിൽവർലൈൻ കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലിസ് ലാത്തിവീശി. തുടർന്ന് പ്രവർത്തകരും പൊലിസും തമ്മിൽ ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഏതാനും പ്രവർത്തകരെ പൊലിസ് ലാത്തികൊണ്ടടിച്ചതോടെ സംഘർഷത്തിലേക്ക് മാറുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago