HOME
DETAILS

20 വര്‍ഷം സര്‍വിസുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വെയിറ്റേജ് നല്‍കും

  
Web Desk
August 19 2016 | 19:08 PM

20-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരില്‍ 20 വര്‍ഷമോ അതില്‍ കൂടുതലോ സര്‍വിസ് ഉള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വെയിറ്റേജ് നല്‍കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഉത്തരവായതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഉത്തരവ്.
വര്‍ഷങ്ങളായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് സമ്മേളനങ്ങളിലായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നല്‍കിയ സ്വകാര്യ പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയാണ്.
പ്രമേയ ചര്‍ച്ചാവേളയില്‍ പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിരന്തരമായി ലോക്‌സഭയിലും പുറത്തും ഉയര്‍ന്നു വരുന്ന ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. 1995ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിലും 1971ലെ ഫാമിലി പെന്‍ഷന്‍ സ്‌കീമിലും ഉള്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാകും. ഇതു സംബന്ധിച്ച ഉത്തരവ്  സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷനര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുള്ളതായും എം.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  29 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago