HOME
DETAILS

'ചരിത്ര മ്യൂസിയം' ചരിത്രത്തിലേക്കു 'മറിയുമോ'...?

  
backup
August 19, 2016 | 7:18 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%af%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4


കാഞ്ഞങ്ങാട്: മാന്തോപ്പ് മൈതാനിക്കടുത്ത ചരിത്ര മ്യൂസിയം അധികൃതരുടെ അനാസ്ഥ കാരണം മറിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഹൊസ്ദുര്‍ഗിലെ പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ ഒരു വശത്തെ കെട്ടിടത്തിനു മുകളിലെ ഓട് മേഞ്ഞ മേല്‍ക്കൂരയാണു തകര്‍ന്നിരിക്കുന്നത്.
ഹൊസ്ദുര്‍ഗില്‍ പുതിയ മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചതോടെ താലൂക്ക് ഓഫിസ് ഉള്‍പ്പെടെ ഇതിലേക്ക് മാറി. ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സാംസ്‌കാരിക മന്ത്രിയും പഴയ താലൂക്ക് ഓഫിസ് കെട്ടിടം ചരിത്ര മ്യൂസിയമായി സംരക്ഷിക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണ്. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം കേടുപാടുകളൊന്നും കൂടാതെ കാലങ്ങളായി പ്രൗഢിയോടെ ചരിത്രങ്ങള്‍ ഉറങ്ങുന്ന മാന്തോപ്പ് മൈതാനിക്കടുത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ്.
എന്നാല്‍ ഇത് ചരിത്ര മ്യൂസിയമാക്കുമെന്നു ബന്ധപ്പെട്ടവര്‍ വാഗ്ദാനം നല്‍കിയിട്ട് രണ്ടു വര്‍ഷം തികയാറായെങ്കിലും ഇതിനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഈ കെട്ടിടത്തില്‍ ഇപ്പോള്‍ ജില്ലാ ആയുര്‍വേദിക് മെഡിക്കല്‍ ഓഫിസാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂര തകര്‍ന്ന് മഴ വെള്ളം അകത്തേക്കു കയറുകയാണ്. ഇത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതോടെ കെട്ടിടം തന്നെ ഇല്ലാതാകുമെന്ന ആശങ്കയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  3 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  3 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  3 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  3 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  3 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  3 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  3 days ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  3 days ago