HOME
DETAILS
MAL
സ്പീക്കര്‍ക്ക് വീണ്ടും കസ്റ്റംസ് നോട്ടിസ്
backup
April 01 2021 | 05:04 AM
വിനോദിനിക്കെതിരായ നടപടിയില്‍ നിയമോപദേശം തേടി
ഏപ്രില്‍ എട്ടിന് ഹാജരാകണം
കൊച്ചി: ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടിസ് അയച്ചു. എട്ടിന് എറണാകുളത്തെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. ഇതിനുമുന്‍പും ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. അതേസമയം വിവാദ ഐ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുന്‍പാകെ ഹാജരാകാതിരുന്നതില്‍ കസ്റ്റംസ് നിയമോപദേശം തേടി. മൂന്നാംതവണയും നോട്ടിസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനാലാണ് തുടര്‍നടപടിക്കായി നിയമോപദേശം തേടിയത്. മൂന്ന് തവണയും ഹാജരായില്ലെങ്കില്‍ കോടതിയില്‍ നിന്ന് വാറന്റ് വാങ്ങി കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."