HOME
DETAILS

ഭരണകക്ഷി അംഗങ്ങളും കൂറുമാറി ഇമ്രാന്റെ നില പരുങ്ങലിൽ കേസ് ഇന്ന് പാക് സുപ്രിംകോടതി പരിഗണിക്കും; നാളെ അവിശ്വാസപ്രമേയം

  
backup
March 24 2022 | 04:03 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%b1%e0%b5%81%e0%b4%ae


ഇസ്‌ലാമാബാദ്
അവിശ്വാസപ്രമേയ ഭീഷണി നേരിടുന്നതിനിടെ ഭരണമുന്നണിയിലെ മൂന്നുകക്ഷികൾ കൂടി കൂറുമാറിയതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നില കൂടുതൽ പരുങ്ങലിലായി.
പാക് ദേശീയ അസംബ്ലിയിൽ നാളെയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. വിമതരെ അയോഗ്യരാക്കുന്നതിൽ നിയമവശം ആരാഞ്ഞ് സർക്കാർ നൽകിയ റഫറൻസ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് ഇന്ന് പരിഗണിക്കുന്നുമുണ്ട്. അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്നതിനു മുമ്പുള്ള കോടതി നടപടി ഇമ്രാന് അതീവ നിർണായകമാണ്.
ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ നിന്ന് മുത്തഹിദെ ഖൗമി മൂവ്‌മെന്റ് (എം.ക്യു.എം-പി), ബലൂചിസ്താൻ അവാമി പാർട്ടി (ബി.എ.പി), പാകിസ്താൻ മുസ്‌ലിം ലീഗ്- ഖ്വാഇദ് (പി.എം.എൽ- ക്യു) എന്നീ കക്ഷികളാണ് കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേർന്നത്.
പി.ടി.ഐക്കുള്ളിൽ തന്നെ പടലപ്പിണക്കം നിലനിൽക്കുന്നതിനിടെയാണ് മുന്നണിക്കുള്ളിലെ പ്രബല കക്ഷികളുടെ കൂറുമാറ്റം, പി.ടി.ഐയുടെ 24 പാർലമെന്റംഗങ്ങൾ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട്‌ ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷത്തിന് പിന്തുണ അറിയിച്ചിരുന്നു.
പാർട്ടിക്കെതിരേ വോട്ട് ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നതിനാൽ അയോഗ്യതയുടെ കാലാവധിയിൽ വ്യക്തത തേടിയാണ് പി.ടി.ഐ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതർ ഇമ്രാനൊപ്പം ചേരുമെന്നാണ് സർക്കാർ പ്രതീക്ഷ. 24 വിമതരെയും തിരിച്ചെത്തിക്കുന്നതിനുള്ള ഊർജിത ശ്രമം പി.ടി.ഐ നടത്തുന്നുമുണ്ട്.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം നാളെയാണ് പാക് പാർലമെന്റ് പരിഗണിക്കുക. 28ന് പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും.
ഇമ്രാൻ ഖാന്റെ ഭരണത്തിനു കീഴിൽ സാമ്പത്തിക, ഭരണ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്.
ഈ മാസം എട്ടിനാണ് പാക് മുസ്‌ലിം ലീഗ് നവാസ് വിഭാഗം (പി.എം.എൽ.എൻ), പാകിസ്ഥാൻ പീപ്പീൾസ് പാർട്ടി (പി.പി.പി) എന്നിവയിലെ നൂറോളം എം.പിമാർ ചേർന്ന് അവിശ്വാസ പ്രമേയം സ്പീക്കർക്ക് സമർപ്പിച്ചത്.
342 അംഗ ദേശീയ അസംബ്ലിയിൽ 172 അംഗബലമാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പി.എം.എൽ.എ.എൻ, പി.പി.പി എന്നിവരുടെ എം.പിമാർക്കൊപ്പം വിമതർ ചേർന്നാൽ ഇമ്രാൻ സർക്കാർ താഴെവീഴും.
ഇമ്രാൻ ഖാനെ സൈന്യം കൈവിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്‌ലാമാബാദിൽ ചൊവ്വാഴ്ച സമാപിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ സമ്മേളനശേഷം സ്ഥാനമൊഴിയണമെന്ന് പാകിസ്ഥാനിലെ കരസേന മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ഇമ്രാൻ ഖാനോട് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago