HOME
DETAILS
MAL
മെട്രോറെയിൽ തൂണിലെ ബലക്ഷയം; നിർമാണത്തിൽ മനഃപൂർവം വീഴ്ചവരുത്തിയിട്ടില്ല: ഇ. ശ്രീധരൻ
backup
March 24 2022 | 04:03 AM
പാലക്കാട്
കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിലിന്റെ തൂണുകളിൽ ഒന്നിന് ബലക്ഷയം കണ്ടെത്തിയെങ്കിലും എല്ലാ തൂണുകൾക്കും ബലക്ഷയമുണ്ടോയെന്ന് പരിശോധിക്കേണ്ട കാര്യമില്ലെന്ന് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിർമാണത്തിൽ മനഃപൂർവം ആരും വീഴ്ചവരുത്തിയിട്ടില്ല. ബലക്ഷയം കണ്ടെത്തിയ തൂണിന് സമീപത്തെ ഒന്നോ രണ്ടോ തൂണുകൾ കൂടി വേണമെങ്കിൽ പരിശോധിക്കാം. കൂടുതൽ തൂണുകൾക്ക് പ്രശ്നമുണ്ടെങ്കിൽ നിർമാണവേളയിൽത്തന്നെ അറിയാനാകും. 1000 കിലോമീറ്റർവരെ ദൂരമുള്ള മെട്രോ റെയിൽ താൻ പണിതിട്ടുണ്ടെന്നും ആദ്യമായാണ് ഇത്തരം അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."