മുഖ്യമന്ത്രിയെ കോടിയേരിക്കും ഭയം: പി.സി ജോര്‍ജ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുപോലും ഭയമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍ സോഷ്യലിസ്റ്റ് കാംപയിന് കമ്മിറ്റി കൃഷ്ണപ്പിള്ള ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ മുമ്പില്‍ നിന്ന് നേരിട്ട് സംസാരിക്കാന്‍ മന്ത്രിസഭയിലെ പലര്‍ക്കും മടിയാണ്. മേലാളന്മാരും അടിയാന്മാരുടെയും അവസ്ഥയാണ് മന്ത്രിസഭ. യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാക്കളില്ലാത്തതിനാല്‍ അണികള്‍ ചിതറിപ്പോവുകയാണെന്നും നേതാക്കള്‍ ഇടത്തട്ടുകാരുടെ പങ്ക് പറ്റുന്നവരായി മാറിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കെ.സി ഉമേഷ് ബാബു അധ്യക്ഷനായി.
സമിനാര്‍ സി.പി.ഐ അസി.സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്തു. ആര്.എം.പി സംസ്ഥാന സെക്രട്ടറി കെ വേണു കൃഷ്ണപ്പിള്ള അനുസ്മരണം നടത്തി. പി.പി മോഹനന്, കെ.കെ രമ, ജ്യോതികൃഷ്ണന്‍, പൊമ്പളെ ഒരുമ നേതാക്കളായ ലിസി സണ്ണി, രാജേശ്വരി, കൗസല്യ, സ്റ്റെല്ലാ മേരി, ചന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."