HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം: എം.പി
backup
August 19 2016 | 19:08 PM
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടതായി പി.കെ ശ്രീമതി എം.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആയിക്കര ഉപ്പാലവളപ്പ് പ്രദേശത്തു കൂടി ഒഴുകുന്ന തോട് മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. പരിസരമലി നീകരണത്തിനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനും വരെ ഇത് കാരണമാകുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആവശ്യമായ സ്വീവേജ് ട്രീറ്റ്മന്റ് പ്ലാന്റ് ഇല്ലാത്തത് കാരണമാണ് ഇത്തരത്തില്‍ മാലിന്യം തോടിലേക്ക് ഒഴുക്കി വിടുന്നത്. ആയതിനാല്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് അത്യാവശ്യമാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."