HOME
DETAILS
MAL
14 കിലോമീറ്റര്‍ കാട്ടുവഴികള്‍ താണ്ടി പോളിങ് ഉദ്യോഗസ്ഥര്‍ എത്തി, കറുപ്പന്റെ ഒരു വോട്ടിനായി
backup
April 02 2021 | 06:04 AM
പാലക്കാട്: ദുര്‍ഘടം പിടിച്ച കാട്ടുവഴിയിലൂടെ 14 കിലോമീറ്റര്‍ താണ്ടി പോളിങ് ഉദ്യോഗസ്ഥര്‍ കറുപ്പന്റെ വീട്ടിലെത്തി. പ്രത്യേക തപാല്‍ വോട്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംഘം വീട്ടിലെത്തിയത്.
വനത്തോടുചേര്‍ന്നുള്ള നെല്ലിയാമ്പതി ആനമട ബൂത്തിലെ വോട്ടറായ കറുപ്പന് 80 വയസ് കഴിഞ്ഞതിനാല്‍ പ്രത്യേക തപാല്‍ വോട്ട് അനുവദിച്ചിരുന്നു.
തോട്ടംതൊഴിലാളികള്‍ മാത്രമാണ് ഈ ബൂത്തിലെ വോട്ടര്‍മാര്‍. ഇതില്‍ കറുപ്പന് മാത്രമാണ് പ്രത്യേക തപാല്‍ വോട്ടുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജുവിന് ഒരു വോട്ടുപോലും കിട്ടാത്ത ബൂത്ത് കൂടിയാണിത്.
പോളിങ് ഓഫിസര്‍ രാധിക, പോളിങ് അസിസ്റ്റന്റ് പി.തനൂജ, മൈക്രോ ഒബ്സര്‍വര്‍ സച്ചിന്, സിവില്‍ പൊലിസ് ഓഫിസര്‍ കെ.എസ് രമേഷ്, ഡ്രൈവര്‍ സുബിന് എന്നിവരടങ്ങുന്ന സംഘമാണ് കറുപ്പന്റെ വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."