പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍: നേമത്തെ പ്രചാരണം റദ്ദാക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കി. കൊവിഡ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം ഒഴിവാക്കിയത്.
കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍ ഐസൊലേഷനിലേക്ക് പോകുന്നതെന്നും കൊവിഡ് നെഗറ്റീവാണെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ പ്രചാരണവും പ്രിയങ്ക റദ്ദാക്കിയിട്ടുണ്ട്.
https://twitter.com/priyankagandhi/status/1377896882903478275
നേരത്തേ പ്രിയങ്ക കേരളത്തിലെത്തിയെങ്കിലും നേമത്തേക്ക് പ്രചാരണത്തിന് എത്താത്തതില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് അതൃപ്തി ഉണ്ടായിരുന്നു. പരാതി മുരളീധരന് പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."